scorecardresearch

സർക്കാർ ഇരയ്‌ക്കൊപ്പം;ആരെയും സംരക്ഷിക്കില്ലെന്ന് സജി ചെറിയാൻ

നേരത്തെ, രഞ്ജിത്തിനെതിരെ ആരോപണം ഉയർന്നുവന്നതിന് പിന്നാലെ കുറ്റാരോപിതനെ ന്യായീകരിച്ചാണ് മന്ത്രി രംഗത്തെത്തിയത്. ഇത് വിവാദമായതോടെ മന്ത്രി തന്റെ നിലപാടിൽ നിന്ന് വ്യതിചലിച്ചിരുന്നു

നേരത്തെ, രഞ്ജിത്തിനെതിരെ ആരോപണം ഉയർന്നുവന്നതിന് പിന്നാലെ കുറ്റാരോപിതനെ ന്യായീകരിച്ചാണ് മന്ത്രി രംഗത്തെത്തിയത്. ഇത് വിവാദമായതോടെ മന്ത്രി തന്റെ നിലപാടിൽ നിന്ന് വ്യതിചലിച്ചിരുന്നു

author-image
WebDesk
New Update
Kerala state award, Saji Cherian

സജി ചെറിയാൻ

തിരുവനന്തപുരം: സർക്കാർ ഇരയോടൊപ്പമാണ്, വേട്ടക്കാരനൊപ്പമല്ലെന്ന് വ്യക്തമാക്കി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം  രഞ്ജിത്ത് രാജി വെച്ചതിന് പിന്നാലെയാണ് സജി ചെറിയാൻറെ പ്രതികരണം. 'ആരെയും സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനില്ല. മാധ്യമങ്ങൾ സർക്കാരിനെ താറടിച്ച് കാണിക്കുന്നു'. -മന്ത്രി കുറ്റപ്പെടുത്തി. 

Advertisment

നേരത്തെ, രഞ്ജിത്തിനെതിരെ ആരോപണം ഉയർന്നുവന്നതിന് പിന്നാലെ കുറ്റാരോപിതനെ ന്യായീകരിച്ചാണ് മന്ത്രി രംഗത്തെത്തിയത്. ഇത് വിവാദമായതോടെ മന്ത്രി തന്റെ നിലപാടിൽ നിന്ന് വ്യതിചലിച്ചിരുന്നു. എന്നാൽ താൻ പറയുന്നതല്ല, മാധ്യമങ്ങൾ വ്യാഖാനിക്കുന്നതെന്ന് മന്ത്രി ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. 'സത്രീകൾക്കെതിരെയുള്ള ഏതൊരു നീക്കത്തെയും ശക്തമായി ചെറുക്കുന്ന ആളാണ് ഞാൻ. എനിക്ക് മൂന്ന് പെൺമക്കളാണ്. അമ്മയും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബമാണ് തന്റേത്'-മന്ത്രി കൂട്ടിചേർത്തു. 

മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രഞ്ജിത്തിൻറെ രാജി. രഞ്ജിത്ത് രാജി വെയ്‌ക്കേണ്ടത്് അനിവാര്യമാണെന്ന് എൽഡിഎഫിനുള്ളിൽ തന്നെ അഭിപ്രായം ഉയർന്നതോടെയാണ് രാജി വെക്കാൻ നിർബന്ധിതനായത്.

Read More

Hema Committee Report Saji Cherian Ranjith

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: