/indian-express-malayalam/media/media_files/uploads/2017/03/rajendran.jpg)
വീണ്ടും ബിജെപി പ്രവേശത്തെ കുറിച്ച് സൂചന നല്‍കുമ്പോഴും പ്രാദേശിക നേതാക്കള്‍ക്കെതിരെയാണ് രാജേന്ദ്രന്‍റെ പഴിചാരല്‍
ഇടുക്കി: ലോക്സഭാ തിരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ ബിജെപിയോട് അടുക്കുന്നെന്ന സൂചന വീണ്ടും നൽകി ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ. നേരത്തെ ബിജെപിയിൽ ചേർന്നേക്കുമെന്ന സൂചന നൽകി ഡൽഹിയിലെത്തി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയ രാജേന്ദ്രൻ അത് തന്റെ വ്യക്തിപരമായ സന്ദർശനമാണെന്ന് വിശദീകരിച്ച് സിപിഎമ്മുമായി സഹകരിച്ച് പോകുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ തന്നെ ഉപദ്രവിക്കുന്നത് സിപിഎം തുടരുകയാണെന്നാണ് എസ് രാജേന്ദ്രന്റെ ആരോപണം.
സിപിഎം തന്നോട് ഉപദ്രവിക്കല്‍ നയം തുടരുകയാണ്- ഇതിൽ നിന്നും രക്ഷ നേടാൻ ബിജെപി പ്രവേശത്തെ കുറിച്ച് ആലോചിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നതെന്നും അങ്ങനെ ഒരു സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും എസ് രാജേന്ദ്രൻ പറഞ്ഞു. സിപിഎമ്മില്‍ നിന്ന് തനിക്കുണ്ടായ പ്രശ്നങ്ങളൊന്നും പരിഹരിച്ചിട്ടില്ല. തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങാൻ ആരും ആവശ്യപ്പെട്ടില്ലെന്നും താനില്ലെങ്കിലും കുഴപ്പമില്ല എന്ന ചിന്തയാണ് സിപിഎമ്മിനുള്ളതെന്നും എസ് രാജേന്ദ്രൻ പറഞ്ഞു.
വീണ്ടും ബിജെപി പ്രവേശത്തെ കുറിച്ച് സൂചന നല്‍കുമ്പോഴും പ്രാദേശിക നേതാക്കള്‍ക്കെതിരെയാണ് രാജേന്ദ്രന്‍റെ പഴിചാരല്‍. മൂന്നാറിലെ ജില്ലാ സെക്രട്ടേറിയേറ്റംഗമാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്നാണ് എസ് രാജേന്ദ്രൻ പറയുന്നത്.
പാർട്ടിക്കുള്ളിലെ പടലപ്പിണക്കമാണ് തന്നെ ബിജെപിയിലേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുന്നതെന്ന് സൂചന നൽകുന്ന രാജേന്ദ്രൻ ഇക്കാര്യത്തിൽ മൂന്നാറിലെ പ്രാദേശിക നേതാക്കളെയാണ് പഴിചാരുന്നത്. പ്രദേശത്ത് നിന്നുള്ള ജില്ലാ സെക്രട്ടേറിയേറ്റംഗം തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്നാണ് എസ് രാജേന്ദ്രന്റെ ആരോപണം.
തന്നെ ഉപദ്രവിക്കരുതെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും ചില നേതാക്കൾ അതൊന്നും വകവെക്കുന്നില്ല. താൻ വിശ്വസിക്കുന്ന പ്രസ്ഥാനെ നേതൃത്വം നൽകുന്ന സർക്കാർ തന്റേയും ഭാര്യയുടേയും പേരിൽ കേസുണ്ടാക്കി. സ്വന്തം മക്കളേയും ഭാര്യയേയും പോലും സംരക്ഷിക്കാൻ കഴിയാത്ത ജീവിതം എന്ത് ജീവിതമാണ്. തനിക്കൊപ്പമുള്ളവരുടെ സംരക്ഷണമാണ് പ്രധാനം. ഇതിന് വേണ്ടി ലഭ്യമായ സഹായം സ്വീകരിച്ചെന്നു വരും. നിരവധി പ്രശ്നങ്ങളുണ്ടായി, അവയെല്ലാം ഇപ്പോഴും അപമാനമായി തന്നെ തുടരുകയാണെന്നും എസ് രാജേന്ദ്രൻ സിപിഎമ്മിനെ ഉന്നംവെച്ചുകൊണ്ട് തുറന്നടിച്ചു.
Read More
- 'കൊണ്ടു നടന്നതും നീയേ ചാപ്പ കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പ'; ഇ പി വിഷയത്തിൽ പിണറായിക്കെതിരെ സതീശൻ
- ‘ഞങ്ങൾ കണ്ടുമുട്ടിയിരിക്കാം..അതൊരു കുറ്റമാണോ?’; ഇ.പി ജയരാജനുമായുള്ള കൂടിക്കാഴ്ച്ചയിൽ പ്രകാശ് ജാവദേക്കർ
- ജാവ്ദേക്കർക്ക് ചായ കുടിക്കാൻ വരാൻ ജയരാജന്റെ വീടെന്താ ചായപ്പീടികയോ? കെ സുധാകരൻ
- ഇ.പി.ജയരാജനുമായുള്ള ചര്‍ച്ച 90 % വിജയമായിരുന്നു: ശോഭ സുരേന്ദ്രന്
- പ്രകാശ് ജാവഡേക്കറെ ഫ്ലാറ്റിൽവച്ച് കണ്ടിരുന്നു, രാഷ്ട്രീയകാര്യങ്ങളൊന്നും സംസാരിച്ചില്ല: ഇ.പി.ജയരാജൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.