scorecardresearch

ഇസ്രയേൽ പ്രധാനമന്ത്രിയുടെ വീടിന് നേർക്ക് ബോംബ് ആക്രമണം

സ്ഫോടനത്തെത്തുടർന്ന് ജനറൽ സെക്യൂരിറ്റി സർവീസും ഇസ്രായേൽ പൊലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചു

സ്ഫോടനത്തെത്തുടർന്ന് ജനറൽ സെക്യൂരിറ്റി സർവീസും ഇസ്രായേൽ പൊലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
 Israeli Prime Minister, Benjamin Netanyahu

ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വീടിന് നേർക്ക് ബോംബ് ആക്രമണം. വടക്കൻ ഇസ്രയേലി നഗരമായ സിസേറിയയിലെ സ്വകാര്യ വസതിക്കുനേരേയാണ് രണ്ട് ഫ്‌ലാഷ് ബോംബുകൾ പ്രയോഗിച്ചത്. ഇവ വീടിന്റെ മുറ്റത്ത് വീണ് പൊട്ടിത്തെറിച്ചു. സംഭവ സമയത്ത് നെതന്യാഹുവും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നില്ല.

Advertisment

സ്ഫോടനത്തെത്തുടർന്ന് ജനറൽ സെക്യൂരിറ്റി സർവീസും ഇസ്രായേൽ പൊലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചു. ഇത് ഗുരുതരമായ ആക്രമമാണ്. ഗൗരവപൂർണമായ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു.

ശത്രുക്കൾ എല്ലാ പരിധികളും ലംഘിച്ചുവെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് എക്സിലെ കുറിപ്പിൽ അഭിപ്രായപ്പെട്ടു. സംഭവത്തിൽ അന്വേഷണം നടത്താൻ ഇന്റലിജൻസ് ഏജൻസികൾക്ക് നിർദേശം നൽകിയ പ്രതിരോധമന്ത്രി, ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സുരക്ഷാ, ജുഡീഷ്യൽ ഏജൻസികളോടും ആവശ്യപ്പെട്ടു. ആക്രമണത്തെ ഇസ്രയേൽ പ്രസിഡന്റ് ഹെർസോഗും അപലപിച്ചു.

Read More

Benjamin Nethanyahu Isreal Palastine Issue

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: