scorecardresearch

എല്ലായിടത്തും വിശ്വസ്തർ; അമേരിക്കൻ കാബിനറ്റിൽ അഴിച്ചുപണിയുമായി ട്രംപ്

പെന്റഗണിൽ നിന്ന് പിരിച്ചുവിടാനൊരുങ്ങുന്ന ഉദ്യോഗസ്ഥരുടെ പട്ടികയും ട്രംപ് ടീം തയ്യാറാക്കി കഴിഞ്ഞതായാണ് സൂചന

പെന്റഗണിൽ നിന്ന് പിരിച്ചുവിടാനൊരുങ്ങുന്ന ഉദ്യോഗസ്ഥരുടെ പട്ടികയും ട്രംപ് ടീം തയ്യാറാക്കി കഴിഞ്ഞതായാണ് സൂചന

author-image
WebDesk
New Update
trumphhh

അമേരിക്കൻ കാബിനറ്റിൽ അഴിച്ചുപണിയുമായി ട്രംപ്

ന്യൂയോർക്ക്: തന്റെ വിശ്വസ്തരെ നിർണായക പദവികളിൽ നിയമിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസ് ജനപ്രതിനിധി സഭ മുൻ അംഗവും ഇന്ത്യൻ വംശജയുമായ തുൾസി ഗബാർഡിനെ പുതിയ ഇന്റലിജൻസ് മേധാവിയാക്കുമെന്ന് പ്രഖ്യാപിച്ച് നിയുക്ത പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. 

Advertisment

നേരത്തെ ഡെമോക്രാറ്റിക് പാർട്ടി അനുയായി ആയിരുന്ന തുൾസി നിലവിൽ ട്രംപിനോട് ഏറ്റവും അടുത്തയാളാണ്. വിശ്വസ്തരെ പ്രധാന പദവികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിചയസമ്പന്നരെ പോലും മറികടന്ന് തുൾസിയെ നിയമിക്കാനുള്ള ട്രംപിന്റെ തീരുമാനം. ദേശീയ ഇന്റലിജൻസ് ഡയറക്ടറായി നിയമിക്കപ്പെടുന്ന തുൾസി ഗബാർഡ് യുഎസിലെ 18 രഹസ്യാന്വേഷണ ഏജൻസികളുടെ ഏകോപനത്തിന് മേൽനോട്ടം വഹിക്കും.

2020ലെ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളിയാകാൻ ഡെമോക്രാറ്റിക് പ്രൈമറിയിൽ തുൾസിയും മത്സരിച്ചിരുന്നു. പിന്നീട് പിൻമാറി. 2022ൽ ഡെമോക്രാറ്റിക് പാർട്ടി വിട്ടു. ഇത്തവണ തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപ് തന്നെ തുൾസി ട്രംപിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് ട്രംപ് പരിഗണിച്ചിരുന്നവരിലും തുൾസി ഉൾപ്പെട്ടിരുന്നു. യു.എസ് പാർലമെന്റിലെ ഹിന്ദുമത വിശ്വാസിയായ ആദ്യ അംഗം കൂടിയാണ് തുൾസി. ഹവായിൽ നിന്നാണ് നേരത്തെ ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.

ടീമിലെ മറ്റ് അംഗങ്ങളുടെ കാര്യത്തിലും തീരുമാനമായി.ഫോക്‌സ് ന്യൂസിലെ അവതാരകൻ പീറ്റ് ഹെഗ്‌സെത് ആയിരിക്കും പ്രതിരോധ സെക്രട്ടറി. റിപ്പബ്ലിക്കൻ അനുകൂല ചാനലാണ് ഫോക്‌സ് ന്യൂസ്. തീവ്ര ദേശീയത നിലപാടും പീറ്റർ ഹെഗ്‌സെതിന്റെ പ്രത്യേകതയാണ്. മാറ്റ് ഗെയറ്റ്‌സ് അറ്റോർണി ജനറലും ജോൺ റാറ്റ് ക്ലിഫ് സിഐഎ മേധാവിയുമാകും.

Advertisment

പെന്റഗണിൽ നിന്ന് പിരിച്ചുവിടാനൊരുങ്ങുന്ന ഉദ്യോഗസ്ഥരുടെ പട്ടികയും ട്രംപ് ടീം തയ്യാറാക്കി കഴിഞ്ഞതായാണ് സൂചന. മുതിർന്ന സൈനിക ഉദ്യോഗസ്ഥരുൾപ്പെടെ ലിസ്റ്റിലുണ്ടെന്നാണ് സൂചന. പീറ്റ് ഹെഗ്‌സെതിന്റെ നേതൃത്വത്തിലാണ് ലിസ്റ്റ് തയ്യാറാക്കിയത്. ലിസ്റ്റ് ഇനി ട്രംപ് അംഗീകരിക്കേണ്ടതുണ്ട്.

Read More

Trump Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: