/indian-express-malayalam/media/media_files/wwdpTHzLzOeNtlaHO6zB.jpg)
പ്രതീകാത്മക ചിത്രം
കണ്ണൂർ: സംസ്ഥാനത്ത് കാട്ടന ആക്രമണത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കണ്ണൂർ ആറളം ഫാമിൽ, ആദിവാസി ദമ്പതികളെയാണ് കാട്ടാന കൊലപ്പെടുത്തിയത്. പതിമൂന്നാം ബ്ലോക്കിലെ വെള്ളി (70), ഭാര്യ ലീല (68) എന്നിവരാണ് കൊല്ലപ്പെട്ടത്.
കശുവണ്ടി ശേഖരിക്കാനായി വീടിനു സമീപത്തെ സ്വന്തം ഭൂമിയിലേക്ക് പോയപ്പോഴായിരുന്നു ആന ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. ഇന്നു രാവിലെയാണ് ദമ്പതികൾ കശുവണ്ടി ശേഖരിക്കാനായി ഇറങ്ങിയത്. മടങ്ങി വരാത്തതിനെ തുടർന്ന് ഉച്ചയ്ക്ക് നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
വൈകീട്ടോടെ ആക്രമണം നടന്നതായാണ് വിവരം. സ്ഥിരമായി കാട്ടാന ശല്യമുള്ള പ്രദേശമാണിത്. കഴിഞ്ഞ ആറു വർഷത്തിനിടെ 11 പേരാണ് കാട്ടാന ആക്രമണത്തിൽ ഇവിടെ കൊല്ലപ്പെട്ടത്. ദമ്പതികളുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റും.
സംസ്ഥാനത്ത് തുടച്ചയായുണ്ടാകുന്ന കാട്ടാന ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെടുന്ന ഒടുവിലത്തെ സംഭവമാണിത്. കഴിഞ്ഞ ആഴ്ചകളിലായി കാട്ടാനയക്രമണത്തിൽ നാലുപേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. തിരുവനന്തപുരം, വയനാട്, ഇടുക്കി ജില്ലകളിലാണ് കാട്ടാനയുടെ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പട്ടത്.
Read More
- റെയിൽ പാളത്തിൽ ടെലിഫോൺ പോസ്റ്റിട്ടത് ജീവഹാനി വരുത്താൻ; അട്ടിമറി ശ്രമമെന്ന് എഫ്ഐആർ
 - ശശി തരൂരിന്റെ അഭിമുഖത്തിൽ പ്രതികരണവുമായി ലീഗ്; ഗൗരവ്വത്തിലെടുക്കണമെന്ന് കുഞ്ഞാലിക്കുട്ടി
 - ചെയ്തത് ശശിയായില്ലെന്ന് കെ സുധാകൻ; പ്രതികരിക്കാതെ തരൂർ
 - ശശി തരൂരിന് കോൺഗ്രസ് പരിഗണ നൽകുന്നുണ്ട്- രമേശ് ചെന്നിത്തല
 - ശശി തരൂർ അനാഥമാകില്ല;പിന്തുണയുമായി സിപിഎം
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us