/indian-express-malayalam/media/media_files/2025/02/23/BpVJaUMasoJgcZkBa9EX.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
കൊല്ലം: കുണ്ടറയിൽ റെയിൽ പാളത്തിനു കുറുകെ ടെലിഫോൺ പോസ്റ്റുവച്ച സംഭവത്തിൽ അട്ടിമറി ശ്രമമെന്ന് പൊലീസ്. ട്രെയിൻ അപകടമുണ്ടാക്കി ജീവഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെയാണ് പാളത്തിൽ പോസ്റ്റുവച്ചതെന്ന് എഫ്ഐആറിൽ പൊലീസ് വ്യക്തമാക്കി.
കസ്റ്റഡിയിലുള്ള കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരുമായി കുണ്ടറ പൊലീസ് ഇന്ന് സ്ഥലത്ത് തെളിവെടുപ്പ് നടത്തി. അതേസമയം, ടെലിഫോൺ പോസ്റ്റിലെ ഇരുമ്പ് ഭാഗം മോഷ്ടിക്കുന്നതിനാണ് പോസ്റ്റ് ട്രാക്കിൽ വച്ചതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. ഇന്നലെ പെരുമ്പുഴ ബാറിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് ഇരുവരെയും അറസ്റ്റുചെയ്തത്.
പിടിയിലായ രാജേഷും അരുണും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. റെയിൽവേ പൊലീസ്, കുണ്ടറ പൊലീസ്, എഴുകോൺ പൊലീസ്, മധുര റെയിൽവേ ക്രൈം ബ്രാഞ്ചും ചേർന്നാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് റെയിൽവേ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയത്.
റെയില്‍ പാളത്തിന് കുറുകെ വച്ച നിലയില്‍ ടെലിഫോൺ പോസ്റ്റ് കണ്ട പ്രദേശവാസിയാണ് പൊലീസിനെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ എഴുകോണ്‍ പൊലീസ് സ്ഥലത്തെത്തി ടെലിഫോൺ പോസ്റ്റ് നീക്കം ചെയ്തു. സംഭവത്തിൽ ആദ്യം മുതലേ അട്ടിമറി സാധ്യത ഉള്‍പ്പെടെ പൊലീസ് അന്വേഷിച്ചിരുന്നു. ഇവര്‍ക്ക് പുറമെ കൂടുതൽ പ്രതികളുണ്ടോയെന്നും പൊലീസ് അന്വേഷിച്ചു വരുകയാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us