/indian-express-malayalam/media/media_files/uploads/2021/08/PK-kunhalikutty.jpg)
പികെ കുഞ്ഞാലിക്കുട്ടി
കൊച്ചി: ഐഇ മലയാളം പോഡ്കാസ്റ്റ് പരിപാടി വർത്തമാനം ത്തിൽ ഡോ.ശശി തരൂർ എംപി നടത്തിയ പരാമർശങ്ങളിൽ പ്രതികരണവുമായി മുസ്ലീം ലീഗ്. വിഷയം കോൺഗ്രസ് ഗൗരവ്വത്തിലെടുക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരം വിവാദങ്ങൾ മുന്നിക്ക് ഗുണം ചെയ്യില്ല. കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നമാണിത്. പ്രശ്‌നം പരിഹരിക്കാൻ കോൺഗ്രസിന് കഴിയുമെന്നാണ് വിശ്വാസമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
- ശക്തനായ ഒരു നേതാവില്ല; കേരളത്തിലെ കോൺഗ്രസ്സിലെ പ്രശ്‌നം നേതൃത്വ പ്രതിസന്ധിയെന്ന് തരൂർ
- Shashi Tharoor: Even those against Congress vote for me…that’s what party needs
കോൺഗ്രസ് പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകണമെന്ന് മുസ്ലീം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളും പറഞ്ഞു. ഇതാദ്യമായാണ് ശശി തരൂരിന്റെ അഭിമുഖം പുറത്തുവന്നതിന് പിന്നാലെ ലീഗ് നേതാക്കൾ പ്രതികരിക്കുന്നത്.
അതേസമയം, ശശി തരൂർ ചെയ്തത് ശരിയായില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ പറഞ്ഞു. മാധ്യമങ്ങളിലൂടെയുള്ള ശശി തരൂരിൻറെ പ്രതികരണം ശരിയായില്ല. എന്നും അദ്ദേഹത്തെ പിന്തുണച്ചുള്ള ആളാണ് താനെന്നും കെ സുധാകരൻ പറഞ്ഞു. തരൂർ പാർട്ടി വിടില്ല. സിപിഎമ്മിൽ പോകുമെന്ന് കരുതുന്നില്ല. തരൂരിന് ഇനിയും തിരുത്താം. തന്നെക്കാൾ ഉയർന്ന നിലയിലുള്ള വ്യക്തിയാണ് തരൂർ. അദ്ദേഹം പറഞ്ഞ കാര്യത്തിൽ മറുപടി പറയാൻ ഞാൻ ആളല്ല. കെപിസിസി നോക്കേണ്ട കാര്യമല്ല. തരൂർ തന്നെ തിരുത്തക്കോട്ടെ. പ്രവർത്തി അതിരുവിട്ട് പോകരുത് എന്ന് ആഗ്രഹം ഉണ്ട്. അത് പറയാൻ നാലു തവണ അദ്ദേഹത്തെ വിളിച്ചു, കിട്ടിയില്ലെന്നും സുധാകരൻ വ്യക്തമാക്കി
തരൂരിന്റെ അഭിമുഖത്തിൽ കരുതലോടെയാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. അഭിമുഖം വിവാദമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ രമേശ് ചെന്നിത്തല, തരൂരിന് കോൺഗ്രസ് അർഹമായ സ്ഥാനങ്ങൾ നൽകിയിട്ടുണ്ടെന്നും പ്രതികരിച്ചു. തരൂരിന്റെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്ന് കെ മുരളീധരനും വ്യക്തമാക്കി.
കഠിനാധ്വാനം ചെയ്തില്ലെങ്കിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് പരാജയം നേരിടുമെന്ന് ശശി തരൂർ ഐഇ മലയാളം' വർത്തമാനം' പരിപാടിയിൽ വ്യക്തമാക്കുന്നു.അടിസ്ഥാന വോട്ടുകൾ കൊണ്ട് ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാനാകില്ലെന്നും പുതിയ വോട്ടർമാരെ ആകർഷിക്കണമെന്നും ശശി തരൂർ വ്യക്തമാക്കി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.