/indian-express-malayalam/media/media_files/EauYZ9UfeAZtwrLuobWm.jpg)
ഫൊട്ടോ: സ്ക്രീൻഗ്രാബ്
കോതമംഗലം: നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോതമംഗലത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച് കോൺഗ്രസ്. മൃതദേഹം ഇൻക്വസ്റ്റ് നടത്താൻ അനുവദിക്കാതെ ആശുപത്രിയിൽ നിന്ന് മൃതദേഹവുമായി പുറത്തേക്ക് കൊണ്ടുവരികയായിരുന്നു. തടയാനെത്തിയ പൊലീസിനെ നാട്ടുകാരും യുഡിഎഫ് പ്രവർത്തകരും ചേർന്ന് തടഞ്ഞു.
ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ എംഎൽഎ, എറണാകുളം ഡി.സി.സി അദ്ധ്യക്ഷനായ ഷിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തുന്നത്. എറണാകുളം ഡി.സി.സി അദ്ധ്യക്ഷനായ ഷിയാസ് പൊലീസിനെ തള്ളിമാറ്റിക്കൊണ്ട് മുന്നോട്ടുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ആശുപത്രിയിൽ നിന്ന് മൃതദേഹം കൊണ്ടുപോകുന്നത് പൊലീസ് തടയാൻ ശ്രമിച്ചതിനെതിരെ കോൺഗ്രസ് നേതാക്കൾ പ്രതിഷേധമറിയിച്ചു. പൊലീസ് മൃതദേഹത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്നും കോൺഗ്രസ് നേതൃത്വം ആരോപിച്ചു.
"ഒരു വീട്ടമ്മയെ അവരുടെ വീടിന്റെ പരിസരത്ത് വച്ച് കാട്ടാന ചവിട്ടിക്കൊല്ലുന്നു എന്നത് വളരെ കഷ്ടമാണെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. പതിവ് പോലെ നഷ്ടപരിഹാരം നൽകി പ്രശ്നം ഒതുക്കാമെന്ന് സർക്കാർ കരുതേണ്ട. ഇനിയും ഒരാളുടെ ജീവൻ കാട്ടാന എടുക്കുന്ന സാഹചര്യം ഉണ്ടാകരുത്. സ്ഥിരമായ പരിഹാരമാണ് വേണ്ടത്," ഡീൻ കുര്യാക്കോസ് പറഞ്ഞു.
Read More
- സിദ്ധാർത്ഥന്റെ മരണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
- മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ബഹിരാകാശത്തേക്ക്; ഗഗൻയാൻ ദൗത്യസംഘത്തിന്റെ തലവൻ
- 370 സീറ്റുകൾ മാത്രമല്ല, ബിജെപി ലക്ഷ്യം വെക്കുന്നത് 50 ശതമാനം വോട്ടും
- ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചിടത്ത് കോൺഗ്രസ്-ആം ആദ്മി പാർട്ടി സീറ്റുകളിൽ ധാരണയായി
- കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി മമത; ബംഗാളിലെ 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.