/indian-express-malayalam/media/media_files/r1DmL1CB68Lz5KDCN2Mo.jpg)
ഡോ.ദീപ്തി മോൾ ജോസ്
തിരുവനന്തപുരം: നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥയെ വീട്ടിൽ കയറി പ്രതി വനിതാ ഡോക്ടർ വെടിവച്ചത് മാസങ്ങളോളം നീണ്ട ഇന്റർനെറ്റ് പഠനത്തിനുശേഷമെന്ന് പൊലീസ്. എയര്‍പിസ്റ്റള്‍ ഉപയോഗിക്കുന്നതും വെടിവയ്ക്കുന്നതുമെല്ലാം യൂട്യൂബ് വീഡിയോ കണ്ടാണ് പ്രതി ഡോ.ദീപ്തി മോൾ ജോസ് പഠിച്ചത്. വെടിവയ്ക്കാൻ മാസങ്ങളോളം പരിശീലനം നടത്തി. അതിനുശേഷമാണ് ആക്രമണത്തിന് തയ്യാറെടുത്തതെന്ന് പൊലീസ് പറയുന്നു.
ഞായറാഴ്ച രാവിലെയാണ് ചെമ്പകശ്ശേരിയിലെ ഷിനിയുടെ വീട്ടിലെത്തി ഡോ.ദീപ്തി വെടിവച്ചത്. കുറിയർ നൽകാനെന്ന വ്യാജേന വീട്ടിലെത്തിയാണ് എയർപിസ്റ്റൾ ഉപയോഗിച്ച് വെടിവച്ചത്. മുഖം പൊത്തിയതിനാൽ ഷിനിയുടെ വിരലിനാണ് വെടിയേറ്റത്. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് പ്രതിയെ കണ്ടെത്തിയത്.
അറസ്റ്റിലായ ഡോ.ദീപ്തി മോള്‍ ജോസ് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലാണ് ജോലിചെയ്തിരുന്നത്. ദീപ്തിയുടെ ഭര്‍ത്താവും ഡോക്ടറാണ്. വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജിത്തും ഡോ.ദീപ്തിയും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത്.
സുജീത്തും ഡോ.ദീപ്തിയും ഒന്നര വര്‍ഷം മുന്‍പ് കൊല്ലത്തെ മറ്റൊരു ആശുപത്രിയില്‍ ഒരുമിച്ച് ജോലിചെയ്തിരുന്നു. ഈ സമയത്ത് ഇരുവരും പ്രണയത്തിലായി. പിന്നീട് സുജിത്ത് അവിടെനിന്നും പോയതോടെ ദീപ്തിയുമായി അകന്നു. സുജിത്തുമായുള്ള സൗഹൃദത്തിനു ഭാര്യ ഷിനി തടസ്സമാണെന്നു കണ്ടാണ് ഇവരെ വകവരുത്താൻ ശ്രമിച്ചതെന്നാണ് ചോദ്യം ചെയ്യലിൽ ദീപ്തി പൊലീസിനോടു പറഞ്ഞത്.
Read More
- വയനാടിനായി...കേരളം ഒറ്റക്കെട്ട്
- തിരിച്ചറിയാനാവാത്ത ശരീരഭാഗങ്ങൾ; കണ്ടുനിൽക്കാനാവില്ല ഈ കാഴ്ചകൾ
- വയനാട്ടിലെ രക്ഷാപ്രവർത്തനം: അവലോകന യോഗം ചേർന്നു
- വയനാട് ദുരന്തം: മരണം 163, കാണാതായവർ 85, ചികിത്സയിൽ 191 പേർ
- സ്വപ്നങ്ങൾ ബാക്കി; യാത്രപോലും പറയാതെ അവർ മടങ്ങി
- മുണ്ടക്കൈയിലുണ്ടായിരുന്നത് 500 ലധികം വീടുകൾ, അവശേഷിച്ചത് 30 എണ്ണം മാത്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.