/indian-express-malayalam/media/media_files/uploads/2017/03/traffic-signal.jpg)
എച്ച്എംടി ജംങ്ഷനിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം
കൊച്ചി: എച്ച്എംടി ജംങ്ഷനിൽ ഭാരവാഹനങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ജില്ല കലക്ടർ ഉത്തരവിട്ടു. ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്ക് വരുന്ന ഭാരവാഹനങ്ങൾക്ക് രാവിലെ 8.30 മുതൽ 10.30 വരെ എച്ച്എംടി ജംക്ഷനിലേക്ക് പ്രവേശനമുണ്ടാകില്ല.
പാലാരിവട്ടം, വൈറ്റില ഭാഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങൾ രാവിലെ രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് വരെ ഇടപ്പള്ളി ജംക്ഷനിൽ നിന്ന് നേരെ ദേശീയപാത 66 ൽ പ്രവേശിച്ച് ചേരാനല്ലൂർ സിഗ്‌നൽ ജങ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് കണ്ടെയ്‌നർ റോഡ് വഴി കളമശേരിയിലെത്തി ആലുവ ഭാഗത്തേക്ക് പോകണം.
എച്ച്എംടി ജംക്ഷനിൽ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
Read More
- മഴയ്ക്ക് നേരിയ ശമനം; ഇന്ന് മുന്നറിയിപ്പില്ല
- നിർണായക നീക്കവുമായി എൻസിപി; മന്ത്രിയെ പിൻവലിക്കാൻ ആലോചന
- തൃശൂർ പൂരം കലങ്ങിയിട്ടില്ല; വെടിക്കെട്ട് മാത്രം വൈകി: മുഖ്യമന്ത്രി
- പാലക്കാട് സ്ഥാനാർത്ഥിയായി ഡിസിസി നിർദ്ദേശിച്ചത് കെ മുരളീധരന്റെ പേര്
- റേഷൻകാർഡ് അംഗങ്ങളുടെ മസ്റ്ററിങ്; നവംബർ അഞ്ച് വരെ നീട്ടി
- സമയോചിത ഇടപെടൽ; വന്ദേഭാരത് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.