scorecardresearch

എഡിഎമ്മിന്റെ മരണം; വീണ്ടും കുടുംബത്തിന്റെ മൊഴിയെടുക്കാൻ അന്വേഷണ സംഘം

പി.പി ദിവ്യയുടെ ജാമ്യ ഹർജി നാളെ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും

പി.പി ദിവ്യയുടെ ജാമ്യ ഹർജി നാളെ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും

author-image
WebDesk
New Update
Naveen Babu

ഫയൽ ഫൊട്ടോ

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ, പ്രത്യേക അന്വേഷണ സംഘം വീണ്ടും കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും. നവീൻ ബാബുവിന്റെ പത്തനംതിട്ടയിലെ വസതിയിലെത്തി കുടുംബാംഗങ്ങളോട് കൂടുതൽ കാര്യങ്ങൾ ചോദിച്ച് അറിയുമെന്നാണ് വിവരം. 

Advertisment

നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച പ്രശാന്തിനെയും കേസിൽ പ്രതിചേർക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. സംഭവത്തിലെ ഗൂഡാലോചന പുറത്തു വരണമെന്നതടക്കമുണള്ള ആവശ്യങ്ങൾ ഉന്നയിച്ച സാഹചര്യത്തിലാണ് വീണ്ടും മൊഴി രേഖപ്പെടുത്തുന്നതെന്നാണ് വിവരം. 

അതേസമയം, കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ ജാമ്യ ഹർജി നാളെ പരിഗണിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ദിവ്യയുടെ ജാമ്യ ഹര്‍ജിയെ നവീന്‍ ബാബുവിന്റെ കുടുംബം എതിര്‍ക്കും. കുടുംബം ഹര്‍ജിയില്‍ എതിര്‍കക്ഷി ചേരും.

ദിവ്യക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യ എത്തിയത് ആസൂത്രിതമായെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ദിവ്യയുടെ ക്രിമിനൽ മനോഭാവം വെളിവായെന്നും പ്രതി കുറ്റവാസനയോടെ നടപ്പാക്കിയ കുറ്റകൃത്യമായിരുന്നു അതെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Advertisment

നിയമവ്യവസ്ഥയുമായി ദിവ്യ സഹകരിച്ചില്ലെന്നും, ഒളിവില്‍ കഴിഞ്ഞുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കലക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഉപഹാര വിതരണം ചെയ്യുന്നതിനായി ദിവ്യ യാത്രയയപ്പ് വേദിയിൽ നിൽക്കാതിരുന്നത് ക്ഷണമില്ലെന്നതിന് തെളിവാണെന്നും, റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

Read More

Kannur Investigation

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: