scorecardresearch

ശ്വേത മേനോനെ അപകീര്‍ത്തിപ്പെടുത്തിയ കേസ്; ക്രൈം നന്ദകുമാര്‍ അറസ്റ്റിൽ

രാവിലെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം എറണാകുളം നോര്‍ത്ത് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

രാവിലെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം എറണാകുളം നോര്‍ത്ത് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

author-image
WebDesk
New Update
Crime Nandakumar Custody

ചിത്രം: സ്ക്രീൻഗ്രാബ്/ യൂട്യൂബ്, ഇൻസ്റ്റഗ്രാം

കൊച്ചി: നടി ശ്വേത മേനോനെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിൽ, ക്രൈം നന്ദകുമാര്‍ അറസ്റ്റിൽ. ശ്വേത മേനോനെ യൂട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതി. എറണാകുളം നോര്‍ത്ത് പോലീസാണ് നന്ദകുമാറിനെ കസ്റ്റഡിയിലെടുത്തത്. രാവിലെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

Advertisment

നടിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഒരാഴ്ച മുൻപാണ് നന്ദകുമാർ വീഡിയോ പോസ്റ്റു ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചെന്നാണ് പരാതിയിൽ ശ്വേത ആരോപിക്കുന്നത്. ഐടി ആക്ട് പ്രകാരമാണ് പരാതിയിൽ പോലീസ് കേസെടുത്തിരിക്കുന്നത്.

പരാതി ലഭിച്ചയുടൻ, യൂട്യൂബ് ചാനലിൽനിന്നു വിഡിയോ നീക്കണമെന്ന് നന്ദകുമാറിന് പോലീസ് നിർദേശം നൽകിയിരുന്നു. നിര്‍ദേശം പാലിക്കാത്തതിനെ തുടർന്നാണ് പോലീസ് അറസ്റ്റിലേക്കു കടന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നും റിപ്പോർട്ടുണ്ട്.

ശ്വേത മേനോൻ അഭിനയിച്ച പരസ്യ ചിത്രത്തിലെ രംഗങ്ങൾ ഉൾപ്പെടെ വീഡിയോയിൽ ഉപയോഗിച്ചിരുന്നു. അപകീർത്തികരമായ ഭാഗങ്ങൾ മാത്രം വീഡിയോയിൽ നിന്നു നീക്കാമെന്നായിരുന്നു നന്ദകുമാര്‍ പൊലീസിനെ അറിയിച്ചത്. ഇത് പൊലീസ് അംഗീകരിച്ചില്ല. അതേസമയം, സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ഇതിനു മുൻപും ക്രൈം നന്ദകുമാറെനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Read More

Advertisment
Arrested Kochi City Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: