scorecardresearch

വിവാദങ്ങൾക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്

പരാതി ഇന്ന് തന്നെ പരിഗണിക്കണോ അതോ പിന്നീട് പരിഗണിച്ചാൽ മതിയോ എന്ന കാര്യത്തിൽ സിപിഎം സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷ അഭിപ്രായം നോക്കിയാകും നിലപാട്

പരാതി ഇന്ന് തന്നെ പരിഗണിക്കണോ അതോ പിന്നീട് പരിഗണിച്ചാൽ മതിയോ എന്ന കാര്യത്തിൽ സിപിഎം സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷ അഭിപ്രായം നോക്കിയാകും നിലപാട്

author-image
WebDesk
New Update
AKG Centre

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്

തിരുവനന്തപുരം: പി.ശശിക്കെതിരെ പി.വി.അൻവർ എംഎൽഎ നൽകിയ പരാതിയടക്കം നിലനിൽക്കെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തിരുവനന്തപുരത്ത്. അൻവറിന്റെ പരാതി യോഗത്തിൽ പരിഗണനയ്ക്ക് വന്നേക്കും. നേരത്തെ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പ് പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് നൽകിയിരുന്നെങ്കിലും പി.ശശിയുടെ പേരില്ലായിരുന്നു. ഇതിന് പിന്നാലെയാണ് പി.ശശിയുടെ പേര് ചേർത്ത് പുതിയ പരാതി നൽകിയിട്ടുള്ളത്. എന്നാൽ അൻവറിനെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ തള്ളിയതോടെ പാർട്ടി എന്ത് സമീപനം സ്വീകരിക്കുമെന്നതിൽ ആകാംക്ഷയുണ്ട്. 

Advertisment

പരാതി ഇന്ന് തന്നെ പരിഗണിക്കണോ അതോ പിന്നീട് പരിഗണിച്ചാൽ മതിയോ എന്ന കാര്യത്തിൽ സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷ അഭിപ്രായം നോക്കിയാകും നിലപാട്. മുഖ്യമന്ത്രി തള്ളിപറഞ്ഞതിന് പിന്നാലെ അൻവർ വീണ്ടും വാർത്താസമ്മേളനം വിളിച്ചപ്പോൾ സിപിഎം ഇടപെട്ടിരുന്നു. അൻവറിന്റെ പരാതി പാർട്ടിയുടെ പരിഗണനിയിലാണെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവന ഇറക്കിയതിന് ശേഷമാണ് അൻവർ അടങ്ങിയത്. 

അതേസമയം, തൃശൂർ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത് കുമാർ സമർപ്പിച്ച് റിപ്പോർട്ടിനെ വിമർശിച്ച് സിപിഐ രംഗത്തെത്തിയതും യോഗം ചർച്ചയാക്കും. അന്വേഷണ റിപ്പോർട്ട് ആശയക്കുഴപ്പങ്ങൾക്ക് വഴിയൊരുക്കിയെന്നാണ് പാർട്ടി മുഖപത്രമായ ജനയുഗം ഇന്നലെ മുഖപ്രസംഗം എഴുതിയത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥലത്തുണ്ടായിട്ടും ഇടപെടാത്തത് ദുരൂഹമാണ്. റിപ്പോർട്ടിലെ കണ്ടെത്തൽ പൂരം അലങ്കോലപ്പെടുത്തിയവരെ വെള്ളപൂശുന്നു. അന്വേഷണ റിപ്പോർട്ട് അനിശ്ചിതമായി വൈകിയതിൽ അടക്കം ദുരൂഹതയുണ്ടെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.

Read More

Pv Anvar Cpim

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: