scorecardresearch

പൂരം കലക്കൽ; അന്വേഷണ റിപ്പോർട്ടിൽ വീണ്ടും അതൃപ്തി പ്രകടിപ്പിച്ച് സിപിഐ

പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും, ഏകോപനത്തിൽ കമ്മിഷണർക്ക് വീഴ്ച പറ്റിയെന്നുമാണ് എഡിജിപി എം.ആർ. അജിത് കുമാറിന്റെ റിപ്പോർട്ട്

പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും, ഏകോപനത്തിൽ കമ്മിഷണർക്ക് വീഴ്ച പറ്റിയെന്നുമാണ് എഡിജിപി എം.ആർ. അജിത് കുമാറിന്റെ റിപ്പോർട്ട്

author-image
WebDesk
New Update
Thrissur Pooram, തൃശൂര്‍ പൂരം Thrissur, തൃശൂര്‍ T

തൃശൂർ പൂരം (ഫയൽ ചിത്രം)

തൃശൂർ:തൃശൂർ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത് കുമാർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ അതൃപ്തി വീണ്ടും പ്രകടമാക്കി സിപിഐ. അന്വേഷണ റിപ്പോർട്ട് ആശയക്കുഴപ്പങ്ങൾക്ക് വഴിയൊരുക്കിയെന്നാണ് പാർട്ടി മുഖപത്രമായ ജനയുഗത്തിൽ മുഖപ്രസംഗം വിമർശനം. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥലത്തുണ്ടായിട്ടും ഇടപെടാത്തത് ദുരൂഹമാണ്. റിപ്പോർട്ടിലെ കണ്ടെത്തൽ പൂരം അലങ്കോലപ്പെടുത്തിയവരെ വെള്ളപൂശുന്നു. അന്വേഷണ റിപ്പോർട്ട് അനിശ്ചിതമായി വൈകിയതിൽ അടക്കം ദുരൂഹതയുണ്ടെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.

Advertisment

തൃശൂർ പൂരം കലക്കലിൽ എഡിജിപിയുടെ റിപ്പോർട്ടിൽ ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിന് വിയോജിപ്പുണ്ടെന്ന് സൂചന. പൂരം അലങ്കോലപ്പെട്ടപ്പോൾ ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്തുകൊണ്ട് ഇടപെട്ടില്ലെന്ന സംശയം ഉന്നയിച്ചാണ് അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതെന്നാണ് വിവരം.

തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ ബാഹ്യ ഇടപെടലോ അട്ടിമറിയോ ഉണ്ടായിട്ടില്ലെന്നും, ഏകോപനത്തിൽ കമ്മിഷണർക്ക് വീഴ്ച പറ്റിയെന്നുമാണ് എഡിജിപി എം.ആർ. അജിത് കുമാറിന്റെ റിപ്പോർട്ട്. പൂരം അലങ്കോലുപ്പെടുത്തിയതിനു പിന്നിൽ ബാഹ്യ ഇടപെടലുകളില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകന്റെ ഭാഗത്തു നിന്ന് ഏകോപനത്തിൽ വീഴ്ചയുണ്ടായെന്നും, സാഹചര്യം ശാന്തമാക്കാൻ കമ്മീഷണർക്ക് കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ദേവസ്വങ്ങൾക്കെതിരെയും എഡിജിപി സമർപ്പിച്ച് 1,300 പേജുള്ള റിപ്പോർട്ടിൽ പരാമർശമുണ്ട്. പൂരം പൂർത്തിയാക്കാൻ ദേവസ്വങ്ങൾ സമ്മതിച്ചില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 

Read More

Advertisment
Adgp Thrissur Pooram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: