/indian-express-malayalam/media/media_files/2024/11/19/pPvJG7HS4IKGlvBRuf5D.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
പാലക്കാട്: സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിനു പിന്നാലെ എൽഡിഎഫ് നൽകിയ പരസ്യം തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയില്ലാതെയെന്ന് വിവരം. തിരഞ്ഞെടുപ്പുകൾക്കിടെ പത്ര മാധ്യമങ്ങളിൽ ഇത്തരത്തിൽ പരസ്യം പ്രസിദ്ധീകരിക്കാൻ മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി വാങ്ങണം. മുൻകൂർ അനുമതി വാങ്ങാതെയാണ് പരസ്യം നൽകിയതെന്നാണ് കണ്ടെത്തൽ.
സിറാജ്, സുപ്രഭാതം എന്നീ പത്രങ്ങളിൽ എൽഡിഎഫ് നൽകിയ പരസ്യമാണ് വിവാദത്തിനു കാരണമായത്. വിഷയത്തിൽ സന്ദീപ് വാര്യർ നിയമനടപടിക്ക് ഒരുങ്ങുന്നതായി മാതൃഭൂമി.കോം റിപ്പോർട്ട് ചെയ്തു. അതേസമയം, ദേശാഭിമാനിക്ക് നല്‍കാത്ത പരസ്യം മുസ്ലീം സംഘടനകളുടെ പത്രത്തിന് നല്‍കിയതിലൂടെ സിപിഎം നടത്തിയത് കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിനു സമാനമായ വര്‍ഗീയ പ്രചരണമാണെന്ന്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു.
മൂന്നാം സ്ഥാനം ഉറപ്പിച്ചിട്ടും സിപിഎം നടപ്പാക്കാന്‍ ശ്രമിക്കുന്നത് ന്യൂനപക്ഷ വോട്ടുകള്‍ വിഭജിച്ച് ബിജെപിയെ ജയിപ്പിക്കാനുള്ള ഹീന തന്ത്രംമാണെന്നും, പിണറായി വിജയന്‍ പാഷാണം വര്‍ക്കിയുടെ നിലവാരത്തിലേക്ക് തരംതാണുവെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി. 'ഇതാണോ ഇടതുപക്ഷം? ഇവരാണോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി? ഇവരാണോ പുരോഗമന പാര്‍ട്ടി? ഇവര്‍ തീവ്രവലതുപക്ഷ പിന്തിരിപ്പന്‍മാരാണ്. ഇവരുമായാണല്ലോ മത്സരമെന്ന് ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു. വടകരയിലെ നാണംകെട്ട തോല്‍വി പാലക്കാടും ആവര്‍ത്തിക്കും,' പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
'സന്ദീപ് വാര്യര്‍ ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെയാണ് സിപിഎം വര്‍ഗീയവത്ക്കരിക്കാന്‍ ശ്രമിക്കുന്നത്. മുസ്ലീം സംഘടനകളുടെ ഉടമസ്ഥതയിലുള്ള പത്രങ്ങളില്‍ കൊടുത്ത പരസ്യം സ്വന്തം പത്രമായ ദേശാഭിമാനിയില്‍ പോലുമില്ല. എല്ലാ മതവിഭാഗങ്ങളും വായിക്കും എന്നതു കൊണ്ടാണ് സ്വന്തം പത്രത്തില്‍ കൊടുക്കാതിരുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ക്രിസ്ത്യാനികളെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി ദീപിക പത്രത്തില്‍ ഒരു പരസ്യം നല്‍കി. മുസ്ലീം പത്രത്തില്‍ മറ്റൊരു പരസ്യവും കൊടുത്തു. എന്നാല്‍ അതിനേക്കാള്‍, വെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയ പ്രചരണമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. സംഘ്പരിവാര്‍ പോലും സിപിഎമ്മിന് മുന്നില്‍ നാണിച്ച് തല താഴ്ത്തും,' വി.ഡി സതീശൻ പറഞ്ഞു.
Read More
- നടൻ സിദ്ദിഖിന് ആശ്വാസം; ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം
- ഉരുൾപൊട്ടലിൽ കേന്ദ്രസഹായം വൈകുന്നു; വയനാട്ടിൽ എൽഡിഎഫ്, യുഡിഎഫ് ഹർത്താൽ
- തദ്ദേശ വാർഡ് പുനർവിഭജനം; കരട് വിജ്ഞാപനം പുറത്തിറക്കി
- No List 2025: കേരളത്തിൽ ടൂറിസം സുരക്ഷിതമല്ലെന്ന് അന്താരാഷ്ട്ര ഏജൻസി
- ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായി അടിയ്ക്കടിയുള്ള പ്രകൃതി ദുരന്തങ്ങൾ
- കൊട്ടിക്കൊട്ടി കയറി പാലക്കാടൻ പൂരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.