scorecardresearch

ഉരുൾപൊട്ടലിൽ കേന്ദ്രസഹായം വൈകുന്നു; വയനാട്ടിൽ എൽഡിഎഫ്, യുഡിഎഫ് ഹർത്താൽ

രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ

രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ

author-image
WebDesk
New Update
hartal

ഫയൽ ചിത്രം

വയനാട്: വയനാട്ടിൽ എൽഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. വയനാട് ഉരുൾപൊട്ടലിൽ കേന്ദ്രസഹായം വൈകുന്നതിനെതിരെയും മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെയും ആഹ്വാനം ചെയ്ത ഹർത്താൽ രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ്. ഹർത്താലിനോട് പൊതുജനം സഹകരിക്കണമെന്ന് ഇരുമുന്നണികളും ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment

കെഎസ്ആർടിസി ബസുകൾ മാത്രമാണ് ജില്ലയിൽ സർവീസ് നടത്തുന്നത്. വയനാട്ടിലെ മൂന്ന് ഡിപ്പോകളില്‍ നിന്ന് പോലീസ് സംരക്ഷണത്തില്‍ ദീർഘ ദൂര ബസ് സർവീസുകൾ നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്. ഹര്‍ത്താലിനോട് വ്യാപാരി വ്യവസായി ഏകോപന സമിതി ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചതിനാൽ കടകമ്പോളങ്ങള്‍ ഒന്നും തന്നെ തുറന്നിട്ടില്ല. വിവിധ സംഘടനകളും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

കൽപ്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി മേഖലകളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് ഇന്ന് യുഡിഎഫ് മാർച്ച് നടത്തും. കൽപ്പറ്റ നഗരത്തിൽ അടക്കം എൽഡിഎഫിന്‍റെ പ്രതിഷേധ പ്രകടനവും നടക്കും.

Read More

Hartal Wayanad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: