/indian-express-malayalam/media/media_files/uploads/2021/02/panchayath-office-sketch1.jpg)
തദ്ദേശ വാർഡ് പുനർവിഭജനം; കരട് വിജ്ഞാപനം പുറത്തിറക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ വാർഡുകൾ പുനർവിഭജിച്ചുകൊണ്ടുള്ള കരടു വിജ്ഞാപനം പുറത്തിറങ്ങി. 1,375 ഗ്രാമപഞ്ചായത്ത് വാർഡുകളും 128 മുനിസിപ്പാലിറ്റി വാർഡുകളും ഏഴ് കോർപറേഷൻ വാർഡുകളുമാണ് പട്ടികയിൽ പുതുതായി ഉൾപ്പെട്ടിട്ടുള്ളത്. ഡിസംബർ മൂന്നുവരെ കരടുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാം.
2024 ഡിസംബർ മൂന്ന് വരെ കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം. ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ, ജില്ലാ കലക്ടർക്കോ നേരിട്ടോ രജിസ്ടേർഡ് തപാലിലോ ആക്ഷേപങ്ങൾ നൽകാം. ആക്ഷേപങ്ങൾക്കൊപ്പം ഏതെങ്കിലും രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നൽകണം.
നിർദിഷ്ട വാർഡിന്റെ അതിർത്തികളും ജനസംഖ്യയും ഭൂപടവുമാണ് കരട് വിജ്ഞാപനത്തോടൊപ്പമുള്ളത്. കേരളത്തിലും സംസ്ഥാനതലത്തിലും അംഗീകാരമുള്ള രാഷ്ട്രീയ പാർട്ടികൾക്കും സംസ്ഥാന നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികൾക്കും കരട് വിജ്ഞാപനത്തിന്റെ മൂന്ന് പകർപ്പുകൾ വീതം സൗജന്യമായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറി നൽകും. പകർപ്പ് ആവശ്യമുള്ള മറ്റുള്ളവർക്ക് പേജ് ഒന്നിനു മൂന്നു രൂപയും ജിഎസ്ടിയും ഈടാക്കി നൽകും.
കേരള സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷനാണു ജില്ലാ കലക്ടർമാർ നൽകിയ കരടുനിർദേശങ്ങൾ പരിശോധിച്ചു പ്രസിദ്ധീകരിക്കാൻ അനുമതി നൽകിയത്. ഡിസംബർ മൂന്നിനകം ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറിക്കോ ജില്ലാ കലക്ടർക്കോ നേരിട്ടോ രജിസ്‌ട്രേഡ് തപാലിലോ ആക്ഷേപങ്ങൾ നൽകാം. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തുന്ന പകർപ്പുകളും സമർപ്പിക്കണം.
Read More
- No List 2025: കേരളത്തിൽ ടൂറിസം സുരക്ഷിതമല്ലെന്ന് അന്താരാഷ്ട്ര ഏജൻസി
- ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായി അടിയ്ക്കടിയുള്ള പ്രകൃതി ദുരന്തങ്ങൾ
- കൊട്ടിക്കൊട്ടി കയറി പാലക്കാടൻ പൂരം
- പാണക്കാട് തങ്ങളെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശം, രാഷ്ട്രീയ ആയുധമാക്കി യുഡിഎഫ്
- പാലക്കാട് ഇരട്ട വോട്ട് വിവാദം ശക്തമാകുന്നു, തടയാൻ നിയമ നടപടി സ്വീകരിക്കുമെന്ന് കലക്ടർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.