/indian-express-malayalam/media/media_files/2024/10/25/f2ykqlGa0he6TblVRWVr.jpg)
തോമസ് കെ തോമസ്
കൊച്ചി: തോമസ് കെ. തോമസ് എംഎൽഎയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിരിക്കുന്ന കോഴ വിവാദത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ടു സമർപ്പിക്കാൻ എൻ.സി.പി (എസ്) സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ നാലംഗ കമ്മിഷനെ നിയമിച്ചു.
എൻ.സി.പി. (എസ്) സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ പി.എം. സുരേഷ് ബാബു, ലതികാ സുഭാഷ്, അച്ചടക്ക സമിതി ചെയർമാൻ പ്രൊഫ. ജോബ് കാട്ടൂർ, സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി കെ.ആർ. രാജൻ എന്നിവരടങ്ങുന്ന നാലംഗ സമിതിയെ 10 ദിവസത്തിനുള്ളിൽ വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ ചുമതലപ്പെടുത്തിയതായി എൻ.സി.പി (എസ്) സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ പറഞ്ഞു.
തോമസ് കെ തോമസ് എംഎൽഎ എൻസിപി അജിത് പവാർ പക്ഷത്ത് ചേരാൻ ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും 50 കോടി വീതം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. പരാതി മുഖ്യമന്ത്രി സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ റിപ്പോർട്ട് ചെയ്തു. തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചയിലാണ് മുഖ്യമന്ത്രി പരാതിയുടെ കാര്യം പരാമർശിച്ചത്.
കോഴ ആരോപണം എൻസിപി നേതൃയോഗവും ചർച്ച ചെയ്തുവെന്നാണ് വിവരം. 19ന് നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് കോഴ ചർച്ച ചെയ്തത്. തോമസ് കെ തോമസ് തന്നെയാണ് വിഷയം ഉന്നയിച്ചത്.
Read More
- ഉപതിരഞ്ഞെടുപ്പ്;വയനാട്ടിൽ 16 സ്ഥാനാർഥികൾ,പാലക്കാട് 12,ചേലക്കരയിൽ ഏഴുപേർ
- നവീൻ ബാബുവിന്റെ മരണം; ഒടുവിൽ പിപി ദിവ്യ കീഴടങ്ങി
- എഡിഎമ്മിനെ ദിവ്യ അപമാനിക്കാനും അപഹസിക്കാനും ശ്രമിച്ചു; വിധിയിൽ ഗുരുതര നിരീക്ഷണം
- 'ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റു ചെയ്യണം:' നവീന്റെ ഭാര്യ മഞ്ജുഷ
- എഡിഎമ്മിന്റെ മരണം; പി.പി ദിവ്യയുടെ മുൻകൂർ ജാമ്യം തള്ളി കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.