scorecardresearch

ഉപതിരഞ്ഞെടുപ്പ്;വയനാട്ടിൽ 16 സ്ഥാനാർഥികൾ,പാലക്കാട് 12,ചേലക്കരയിൽ ഏഴുപേർ

പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരൻമാരുണ്ട്

പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരൻമാരുണ്ട്

author-image
WebDesk
New Update
Election Campaign | Election 2024

പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ 30-നാണ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. വയനാട്ടിൽ പതിനാറ് സ്ഥാനാർഥികളും പാലക്കാട് 12 സ്ഥാനാർഥികളും ചേലക്കരയിൽ ഏഴ് സ്ഥാനാർഥികളുമാണ് മത്സരരംഗത്തള്ളത്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ 30-നാണ്.

Advertisment

വയനാട് ലോക്സഭ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി വാധ്ര (കോൺഗ്രസ്), സത്യൻ മൊകേരി (സിപിഐ), നവ്യാ ഹരിദാസ് (ബിജെപി), ഗോപാൽ സ്വരൂപ് ഗാന്ധി (കിസാൻ മജ്ദൂർ ബറോജ്ഗർ സംഘ് പാർട്ടി), ജയേന്ദ്ര കർഷൻഭായി റാത്തോഡ് (റൈറ്റ് ടു റീകോൾ പാർട്ടി), ഷെയ്ക്ക് ജലീൽ (നവരംഗ് കോൺഗ്രസ് പാർട്ടി), ദുഗിറാല നാഗേശ്വര റാവൂ (ജതിയ ജനസേവ പാർട്ടി), എ സീത (ബഹുജൻ ദ്രാവിഡ പാർട്ടി), സ്വതന്ത്ര സ്ഥാനാർഥികളായ അജിത്ത് കുമാർ. സി, ഇസ്മയിൽ സബിഉള്ള, എ. നൂർമുഹമ്മദ്, ഡോ. കെ. പത്മരാജൻ, ആർ. രാജൻ, രുഗ്മിണി, സന്തോഷ് ജോസഫ്, സോനുസിങ് യാദവ് എന്നിവരുടെ പത്രികകളാണ് സ്വീകരിച്ചത്.

പാലക്കാട് മണ്ഡലത്തിൽ സൂക്ഷ്മ പരിശോധനയിൽ നാല് പേരുടെ പത്രിക തള്ളി. 12 സ്ഥാനാർഥികളാണ് പാലക്കാട് മത്സര രംഗത്തുള്ളത്. യുഡിഎഫ് സ്ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരൻമാരുണ്ട്.

രാഹുൽ മാങ്കൂട്ടത്തിൽ (കോൺഗ്രസ്), സരിൻ.പി (എൽഡിഎഫ് സ്വതന്ത്രൻ), സി. കൃഷ്ണകുമാർ (ബിജെപി), രാഹുൽ.ആർ മണലാഴി വീട് (സ്വതന്ത്രൻ), ഷമീർ ബി (സ്വതന്ത്രൻ), രമേഷ് കുമാർ (സ്വതന്ത്രൻ), സിദ്ധീഖ്. വി (സ്വതന്ത്രൻ), രാഹുൽ ആർ വടക്കാന്തറ (സ്വതന്ത്രൻ), സെൽവൻ എസ് (സ്വതന്ത്രൻ), കെ ബിനുമോൾ (സിപിഎം- ഡെമ്മി), രാജേഷ് എം (സ്വതന്ത്രൻ), എൻ.ശശികുമാർ (സ്വതന്ത്രൻ) എന്നിവരാണ് പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർഥികൾ.

Advertisment

ഏഴുപേരാണ് ചേലക്കരയിൽ നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. യുആർ പ്രദീപ് (സിപിഎം), കെ.ബാലകൃഷ്ണൻ (ഭാരതീയ ജനതാ പാർട്ടി), രമ്യ ഹരിദാസ് (ഇന്ത്യൻ നാഷനൽ കോൺഗ്രസ്) എന്നിവരാണ് ചേലക്കരയിലെ പ്രധാന സ്ഥാനാർഥികൾ.

Read More

By Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: