/indian-express-malayalam/media/media_files/g2vOfrV8xkVnUL1KPPkl.jpg)
സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സമയത്ത് ഹോസ്റ്റലിൽ ഉണ്ടായിരുന്നവരെല്ലാം സിബിഐ ആവശ്യപ്പെട്ടതനുസരിച്ച് ഹോസ്റ്റലിലെത്തിയിരുന്നു
വയനാട്: പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി സിബിഐ. സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ കോളേജ് ഹോസ്റ്റലിലെ ശുചിമുറിയിൽ സിബിഐ ഡമ്മി പരിശോധന നടത്തി. സിദ്ധാർത്ഥൻ ക്രൂര മർദനം നേരിട്ട മുറിയിലും ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായ കോളേജിന്റെ നടുമുറ്റത്തും അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനകൾ നടത്തി. ഡിഐജി ലൗലി കട്ടിയാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ.
രാവിലെ ഒമ്പതരയോടെയാണ് സിബിഐ സംഘം പൂക്കോട് വെറ്റിനറി കോളേജിലെ മെൻസ് ഹോസ്റ്റലിലെത്തിയത്. ഡിഐജി, രണ്ട് എസ്പിമാർ ഉൾപ്പെടുന്ന പത്ത് പേരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ദില്ലിയിൽ നിന്നുള്ള ഫൊറൻസിക് സംഘവും ഹോസ്റ്റലിൽ എത്തിയിരുന്നു. തുടർന്ന് സിദ്ധാർത്ഥന്റെ തൂക്കവും ഉയരുവമുള്ള ഡമ്മി എത്തിച്ചായിരുന്നു ശാസ്ത്രീയ പരിശോധന. സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സമയത്ത് ഹോസ്റ്റലിൽ ഉണ്ടായിരുന്നവരെല്ലാം സിബിഐ ആവശ്യപ്പെട്ടതനുസരിച്ച് ഹോസ്റ്റലിലെത്തിയിരുന്നു.
കൽപ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സിബിഐ സംഘത്തിന് വേണ്ട സഹായങ്ങൾക്കായി ഹോസ്റ്റലിലെത്തി. അന്വേഷണം ഏറ്റെടുത്തതിന് ശേഷം ഒരാഴ്ച്ചയ്ക്ക് മുമ്പാണ് സിബിഐ സംഘം വയനാട്ടിലേക്കെത്തിയത്. തുടർന്ന് സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശിന്റെ മൊഴിയെടുപ്പാണ് ആദ്യം പൂർത്തീകരിച്ചത്.
തുടർന്ന് വിദ്യാർത്ഥികളിൽ നിന്നുള്ള മൊഴികളും സംഘം ശേഖരിച്ചു. ഒരാഴ്ച്ചയ്ക്കുള്ളിൽ മൂന്ന് തവണയാണ് സിബിഐ ക്യാമ്പസിലെത്തി വിവിധ തരത്തിലുള്ള പരിശോധനകൾ നടത്തിയത്. കേസ് കൊച്ചിയിലെ സിബിഐ കോടതിയിലേക്ക് മാറ്റാൻ കൽപ്പറ്റ കോടതിയിൽ സംഘം അപേക്ഷ നൽകിക്കഴിഞ്ഞു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതടക്കമുള്ള തുടർ നടപടികളിലേക്ക് അധികം കാലതാമസമില്ലാതെ നീങ്ങാനാണ് സിബിഐയുടെ നീക്കം.
Read More
- ധോണിയുടെ മാസ്സ് എൻട്രിയിൽ പൊട്ടിത്തെറിച്ച് ആരാധകർ; ചെവിപൊത്തി റസ്സൽ
- വീട്ടുമുറ്റത്ത് ഭീതിപരത്തി പുള്ളിപ്പുലിയും കരടിയും; ഇനി മൗഗ്ലിയുടെ വരവെന്ന് സോഷ്യൽ മീഡിയ
- ഗ്ലാസ് ഡോർ തകർന്നുവീണു; യുവതിക്ക് നഷ്ടപരിഹാരം ലഭിച്ചത് കോടികൾ
- അരിയെടുക്കാൻ റേഷൻകടയിൽ; ഇവൻ 'അരിക്കൊമ്പൻ' തന്നെ; വീഡിയോ കാണാം
- ഉത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാന് പരിക്ക്; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.