scorecardresearch

കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വി.സിമാരെ പുറത്താക്കി ഗവർണർ

ഓപ്പൺ, ഡിജിറ്റൽ വി.സിമാരുടെ കാര്യത്തിൽ യു.ജിസിയുടെ അഭിപ്രായം ഗവർണർ തേടിയിട്ടുണ്ട്

ഓപ്പൺ, ഡിജിറ്റൽ വി.സിമാരുടെ കാര്യത്തിൽ യു.ജിസിയുടെ അഭിപ്രായം ഗവർണർ തേടിയിട്ടുണ്ട്

author-image
WebDesk
New Update
Arif mohammed khan | kerala governor

ഫയൽ: ഫൊട്ടോ

തിരുവനന്തപുരം: കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാലകളിലെ വൈസ് ചാൻസലര്‍മാരെ പുറത്താക്കി ഗവർണർ. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ ജയരാജിനെയും, സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. എം.വി നാരായണനെയുമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയത്. യുജിസി യോഗ്യത ഇല്ലെന്ന കാരണത്താലാണ് വി.സിമാരെ പുറത്താക്കിയത്.

Advertisment

വി.സിമാരുടെ നിയമനത്തിൽ അപാകത ഉണ്ടെന്ന് ഗവർണർ കണ്ടെത്തി. ഹൈക്കോടതി നിർദേശം പരിഗണിച്ച് തീരുമാനത്തിൽ 10 ദിവസത്തേക്ക് അടിയന്തര നടപടികൾ ഉണ്ടാകില്ല. ഈ സമയം വി.സിമാർക്ക് കോടതിയെ സമീപിക്കാൻ സാധിക്കും. പുറത്താക്കലുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഓപ്പൺ, ഡിജിറ്റൽ വി.സിമാരുടെ കാര്യത്തിൽ യു.ജിസിയുടെ അഭിപ്രായവും ഗവർണർ തേടിയിട്ടുണ്ട്.

കഴിഞ്ഞ 24-ന്, കാരണം കാണിക്കൽ നോട്ടീസ് നൽകിയ വി.സിമാരുടെ ഹിയറിങാണ് രാജ്ഭവനിൽ നടന്നത്. യോഗത്തിൽ കാലിക്കറ്റ്, സംസ്കൃത സർവകലാശാലകളിലെ വി.സിമാർക്ക് വേണ്ടി അഭിഭാഷകരാണ് ഹാജരായത്. ഡിജിറ്റൽ സർവകലാശാല വി.സി സജി ഗോപിനാഥ് നേരിട്ട് ഹാജരായി. എന്നാൽ എസ്.എൻ വി.സി മുബാറക്ക് പാഷ ഹിയറിങ്ങിന് എത്തിയിരുന്നില്ല.

സുപ്രിംകോടതി ഉത്തരവ് ലംഘിച്ചാണ് നിയമനമുണ്ടായതെന്ന് യുജിസി പ്രതിനിധികളും ഹിയറിങ്ങിൽ അഭിപ്രായപ്പെട്ടു. അഭിപ്രായം രേഖാമൂലം നൽകണമെന്ന് ഗവർണർ യുജിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

Advertisment
Governor University College Arif mohammed khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: