scorecardresearch

യുവ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസ്; ബെയ്‌ലിൻ ദാസിന് ജാമ്യം

ശ്യാമിലി ജസ്റ്റിനെയാണ് സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസ് മുഖത്തടിച്ച് വീഴ്ത്തിയത്. വഞ്ചിയൂർ കോടതിക്ക് അടുത്തുള്ള അഭിഭാഷകന്റെ ഓഫീസിൽ സഹപ്രവർത്തകർ നോക്കി നിൽക്കെയായിരുന്നു ക്രൂരമർദനം

ശ്യാമിലി ജസ്റ്റിനെയാണ് സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസ് മുഖത്തടിച്ച് വീഴ്ത്തിയത്. വഞ്ചിയൂർ കോടതിക്ക് അടുത്തുള്ള അഭിഭാഷകന്റെ ഓഫീസിൽ സഹപ്രവർത്തകർ നോക്കി നിൽക്കെയായിരുന്നു ക്രൂരമർദനം

author-image
WebDesk
New Update
news

ബെയ്‌ലിൻ ദാസിന് ജാമ്യം

തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ പ്രതി ബെയ്‌ലിൻ ദാസിന് ജാമ്യം. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ സ്വന്തം ഓഫീസിലെ ജീവനക്കാരായ സാക്ഷികളെ പ്രതി സ്വാധീനിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം. എന്നാൽ ബെയ്ലിനും മർദനമേറ്റെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. 

Advertisment

എന്നാൽ ഈ വാദങ്ങളെയെല്ലാം പൂർണമായും മുഖവിലയ്ക്കെടുക്കാൻ കഴിയില്ലെന്നാണ് കോടതി ഇപ്പോൾ വ്യക്തമാക്കുന്നത്. മൂന്ന് ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ബെയ്‌ലിൻ  ദാസിന് കോടതി ജാമ്യം അനുവദിച്ചത്. അഭിഭാഷക ഓഫീസിനുള്ളിൽ രണ്ടു ജൂനിയർമാർ തമ്മിൽ നടന്ന തർക്കമാണ് പ്രശ്‌നത്തിൽ കലാശിച്ചതെന്നും,സ്ത്രീത്വത്തെ അപമാനിച്ച വകുപ്പ് നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു.

ശ്യാമിലി ജസ്റ്റിനെയാണ് സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ  ദാസ് മുഖത്തടിച്ച് വീഴ്ത്തിയത്. വഞ്ചിയൂർ കോടതിക്ക് അടുത്തുള്ള അഭിഭാഷകന്റെ ഓഫീസിൽ സഹപ്രവർത്തകർ നോക്കി നിൽക്കെയായിരുന്നു ക്രൂരമർദനം. പിടിച്ച് നിർത്തി മുഖത്ത് കൈ കൊണ്ട് ആഞ്ഞടിക്കുകയായിരുന്നു. അടിയേറ്റ് നിലത്ത് വീണെങ്കിലും ആരും അടുത്തേയ്ക്ക് എത്തിയില്ലെന്നും ശ്യാമിലി നേരത്തെ പ്രതികരിച്ചിരുന്നു. ഗർഭിണിയായിരിക്കെ വക്കീൽ ഓഫീസിനകത്ത് വെച്ച് നേരത്തെയും തന്നെ ബെയ്‌ലിൻ ദാസ് മർദിച്ചിരുന്നുവെന്നും അഭിഭാഷക വെളിപ്പെടുത്തിയിരുന്നു.

Read More

Advertisment
Crime Thiruvananthapuram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: