/indian-express-malayalam/media/media_files/UfuelyFyRYRP7jO8wA69.jpg)
സംസ്ഥാനത്ത് അതീതീവ്ര മഴ തുടരുകയാണ്. വയനാട്ടിൽ രണ്ടിടത്ത് ഉരുൾപ്പൊട്ടി 45-ഓളം പേർ മരിച്ച വാർത്തയുടെ നടുക്കത്തിലാണ് കേരളം. കോഴിക്കോട് വിലങ്ങാടും ഉരുൾപ്പൊട്ടി നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടിരിക്കുകയാണ്. തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലും കനത്ത മഴയിൽ വ്യാപകനാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്.
പലയിടത്തും പുഴകൾ നിറഞ്ഞൊഴുകിയതിനാൽ പാലങ്ങളിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഭാരതപ്പുഴ കരകവിഞ്ഞതിനെ തുടർന്ന് പട്ടാമ്പി പാലം അടച്ചു.
തൃശൂർ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. കനത്ത മഴയിൽ അതിരപ്പള്ളിയിൽ ജലനിരപ്പു ഉയർന്നു.രൗദ്രഭാവം പൂണ്ട അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ കാഴ്ചയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
The number of fatalities has unfortunately risen by more than 20. Our deepest sympathies and prayers are with the affected families.
— Vedhavalli (@vedhavalli_13) July 30, 2024
Athirapally waterfalls are currently experiencing heavy flooding and increased water flow due to the recent rainfall.#athirapallypic.twitter.com/ziAozmsPMC
ചാലക്കുടി, മലക്കപ്പാറ വഴിയുള്ള എല്ലാ യാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Read More
- കോഴിക്കോട് വിലങ്ങാട് ഉരുൾപ്പൊട്ടലിൽ നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു
- വയനാട്ടിലെ ഉരുൾപൊട്ടൽ; രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്ററുകൾ എത്തും
- പെരുംമഴ തുടരുന്നു; പത്ത് ജില്ലകളിൽ ഇന്ന് അവധി
- വയനാട്ടിൽ രണ്ടിടങ്ങളിൽ വൻ ഉരുൾപൊട്ടൽ
- അർജുനായുള്ള തിരച്ചിൽ; ഡ്രഡ്ജർ ഉപയോഗിക്കുന്നതിന് തടസ്സമായി കുത്തൊഴുക്ക്
- ഷിരൂർ ദൗത്യം താൽകാലികമായി അവസാനിപ്പിച്ചു; തുടരണമെന്ന്കേരളം, മുഖ്യമന്ത്രിക്ക് കത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.