/indian-express-malayalam/media/media_files/2024/11/04/ft2dgm8yh6UWog7tXAvG.jpg)
കണ്ണൂർ: ആർഎസ്എസ് നേതാവ് അശ്വിനി കുമാർ വധക്കേസിൽ പ്രതി എം.വി.മര്‍ഷൂക്കിന് ജീവപര്യന്തം തടവ് ശിക്ഷ. കേസിൽ മൂന്നാം പ്രതിയാണ് മർഷൂക്ക്. ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയുമാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വിധിച്ചിരിക്കുന്നത്. 14 പ്രതികളുണ്ടായിരുന്ന കേസിൽ എൻഡിഎഫ് പ്രവർത്തകരായ 13 പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.
ചാവശ്ശേരി സ്വദേശിയാണ് മർഷൂക്ക്. ഇയാൾ കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തയിരുന്നു. ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറും ആർഎസ്എസ് നേതാവുമായ അശ്വിനി കുമാറിനെ, 2005 മാർച്ച് 10നാണ് കൊലപ്പെടുത്തിയത്. ബസിൽ യാത്ര ചെയ്യുകയായിരുന്ന അശ്വിനി കുമാറിനെ പട്ടാപ്പകലാണ് വെട്ടിക്കൊലപ്പെടുത്തിയത്.
അശ്വിനി കുമാർ യാത്ര ചെയ്തിരുന്ന ബസില്‍ അഞ്ചു പ്രതികളും യാത്ര ചെയ്തിരുന്നു. ആയുധങ്ങള്‍ കാട്ടി യാത്രക്കാരെ വിരട്ടിയ പ്രതികൾ അശ്വിനി കുമാറിനെ വാളുകൊണ്ട് വെട്ടുകയായിരുന്നു. ബസ് പിന്തുടർന്ന് ജീപ്പിലെത്തിയ മറ്റു പ്രതികള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്ന് ബസിലുണ്ടായിരുന്ന പ്രതികളുമായി ജീപ്പില്‍ രക്ഷപ്പെടുകയായിരുന്നു.
അസീസ്(44), നൂഹുല്‍ അമീന്‍(42), പി.എം സിറാജ്(44), സി.പി ഉമ്മര്‍(42), എം.കെ യൂനുസ്(45), ആര്‍.കെ അലി(47), പി.കെ ഷമീര്‍(40), കെ. നൗഫല്‍(41), ടി. യാക്കൂബ്(43), മുസ്തഫ(49), ബഷീര്‍(55), കെ. ഷമ്മാസ്(37), കെ. ഷാനവാസ്(37) എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
Read More
- 'നയമാണ് പ്രശ്നം, ആളാല്ല;' സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് സിപിഎം
- കൽപ്പാത്തി രഥോത്സവം: പാലക്കാട് തിരഞ്ഞെടുപ്പ് തീയ്യതിയിൽ മാറ്റം
- ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുന്നു; നേതൃത്വത്തിനെതിരെ സന്ദീപ് വാര്യർ
- ഐഎഎസുകാരുടെ ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; പരാതി പ്രത്യേക സൈബർ ടീം അന്വേഷിക്കും
- മുനമ്പം വഖഫ് ഭൂമി പ്രശ്നം; ഉന്നതല യോഗം വിളിച്ച് മുഖ്യമന്ത്രി
- സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും
- കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞു: 40 പേർക്ക് പരിക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.