scorecardresearch

'നയമാണ് പ്രശ്‌നം, ആളല്ല;' സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് സിപിഎം

ഇടതുപക്ഷ നിലപാടുമായി സഹകരിക്കുന്ന എല്ലാവരെയും സ്വീകരിക്കുന്ന നിലപാടാണ് സിപിഎമ്മിനെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു

ഇടതുപക്ഷ നിലപാടുമായി സഹകരിക്കുന്ന എല്ലാവരെയും സ്വീകരിക്കുന്ന നിലപാടാണ് സിപിഎമ്മിനെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
MV Govindan, CPIM

ഫയൽ ഫൊട്ടോ

തിരുവനന്തപുരം: ബിജെപി നേതാവ് സന്ദീപ് വാര്യരെ സ്വാഗതം ചെയ്യുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇടതുപക്ഷ നിലപാടുമായി സഹകരിക്കുന്ന എല്ലാവരെയും സ്വീകരിക്കുന്ന നിലപാടാണ് സിപിഎമ്മിനെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.  സന്ദീപ് വാര്യരെ, ഇടതുപക്ഷം സ്വാ​ഗതം ചെയ്യുമോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

വ്യക്തിയല്ല, അവരുടെ നിലപാടാണ് പ്രശ്നമെന്നും ഗോവിന്ദൻ പറഞ്ഞു.
"ഞങ്ങള്‍ ആരെയാണ് സ്വാഗതം ചെയ്യാതിരിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി സഹകരിക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്ന നിലപാടാണ് ഞങ്ങള്‍ സ്വീകരിക്കുന്നത്. നയമാണ് പ്രശ്‌നം, ഒരു ആൾ അല്ല. നിലപാടാണ് പ്രശ്‌നം," എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഇതുവരെ സന്ദീപ് വാര്യരുമായി ആശയവിനിമയം നടന്നിട്ടില്ലെന്നും എം.വി​ ​ഗോവിന്ദൻ വ്യക്തമാക്കി.

അതേസമയം, പാർട്ടിയുമായി ഇടഞ്ഞ സന്ദീപ് വാര്യർ ബിജെപി നേതൃത്വത്തിനെതിരെ തുറന്നടിച്ച് രംഗത്തെത്തി. പാലക്കാട് പ്രചരണത്തിന് പോകില്ലെന്നും, അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ലെന്നും സന്ദീപ് വാര്യർ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. മാനസികമായി കടുത്ത സമ്മർദ്ദത്തിൽ ആണ് താനെന്നും, മനുഷ്യന്‍റെ ആത്മാഭിമാനം പരമപ്രധാനമാണ്. ഒരു പരിപാടിയിൽ മാത്രം സംഭവിച്ച അപമാനം അല്ല തനിക്കുള്ളതെന്നും, അദ്ദേഹം പറഞ്ഞു.

പാലക്കാട് സ്ഥാനാർത്ഥി സി. കൃഷ്ണകുമാറിനെതിരെയും സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഞ്ഞടിച്ചു. തന്‍റെ അമ്മ മരിച്ചപ്പോൾ പോലും സി. കൃഷ്ണകുമാർ വീട്ടിൽ വന്നില്ല. യുവമോർച്ച കാലം മുതൽ ഒന്നിച്ചു പ്രവർത്തിച്ചു എന്ന് കൃഷ്ണകുമാർ ചാനലുകളിൽ പറയുന്നു. അമ്മ മരിച്ചപ്പോൾ കൃഷ്ണകുമാർ ഒന്ന് ഫോണിൽ പോലും വിളിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

Read More

Advertisment
Bjp Sandeep Warrier MV Govindan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: