/indian-express-malayalam/media/media_files/2024/11/04/N509ou3b3qFnRQ3lqSeM.jpg)
അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസ്
മലപ്പുറം: കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞ് നാൽപ്പതോളം പേർക്ക് പരിക്ക്. കോഴിക്കോട് തൊട്ടിൽപ്പാലത്തുനിന്ന് തിരുവനന്തപുരത്തേക്കു പോകുന്ന സൂപ്പർഫാസ്റ്റ് ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. റോഡിൽ നിന്ന് പത്തടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു.
ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു അപകടം. ദേശീയപാത നിർമാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. അറുപതോളം പേർ ബസ്സിലുണ്ടായിരുന്നു. സീറ്റിൽ ഇരിക്കുന്നവർക്ക് പുറമെ നിന്നും യാത്ര ചെയ്യുന്നവരുണ്ടായിരുന്നു. തലകീഴായി കിടന്ന ബസിൽ നിന്ന് ഏറെ ശ്രമകരമായാണ് ആളുകളെ പുറത്തെത്തിച്ചത്.
പരിക്കേറ്റവരെ തിരൂരങ്ങാടിയിലെയും സമീപത്തെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ മുപ്പതിലേറെപ്പേരെ പ്രവേശിപ്പിച്ചു. അഞ്ചുപേരെ കോഴിക്കോട് മെഡിക്കൽകോളേജിലേക്ക് മാറ്റി. നാട്ടുകാരും മറ്റു വാഹനങ്ങളിൽ സ്ഥലത്തെത്തിയവരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Read More
- കാറ്ററിംഗ് യൂണിറ്റുകളില്‍ വ്യാപക പരിശോധന; 58 സ്ഥാപനങ്ങള്‍ക്ക് പിഴ; പൂട്ടിച്ചത് എട്ടെണ്ണം
- വയനാട്ടിലെ മെഡിക്കൽ കോളേജിന് വേണ്ടി പോരാടും: പ്രിയങ്ക ഗാന്ധി
- സർക്കാർ ജീവനക്കാരുടെ മെഡിസെപ്പ് പദ്ധതി പരിഷ്കരിക്കും
- ശക്തമായ മഴ തുടരും; ആറിടത്ത് യെല്ലോ അലർട്ട്
- അറ്റകുറ്റപണികൾ പൂർത്തിയായി; തേവര-കുണ്ടന്നൂർ പാലം നാളെ തുറക്കും
- ഷൊർണ്ണൂർ അപകടം; പിഴവ് തൊഴിലാളികളുടെ ഭാഗത്തെന്ന് റെയിൽവേ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.