/indian-express-malayalam/media/media_files/2024/11/02/BXc24BqbvVfF370dBamq.jpg)
മരിച്ചവർ തമിഴ്‌നാട് സ്വദേശികളാണ്
പാലക്കാട്: മൂന്ന് പേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത ഷൊർണൂർ ട്രെയിൻ അപകടത്തിൽ റെയിൽവെയുടെ ഭാഗത്ത് സുരക്ഷാ വീഴ്ചയില്ലെന്ന് പാലക്കാട് റയിൽവെ ഡിവിഷൻ. ശുചീകരണ തൊഴിലാളികൾ ട്രാക്കിലൂടെ നടന്നത് പിഴവാണെന്നും ട്രാക്കിന് തൊട്ടടുത്തുള്ള റോഡ് ഉപയോഗിച്ചില്ലെന്നും റെയിൽവെ കുറ്റപ്പെടുത്തി.
ട്രാക്കിലൂടെ നടക്കുന്നതിന് മുമ്പ് ആർപിഎഫിന്റെ അനുമതി വാങ്ങിയില്ലെന്നും തൊഴിലാളികൾ നടന്ന പാളത്തിൽ െ്രട്രയിനുകൾക്ക് വേഗ പരിധിയില്ലെന്നും റെയിൽവെ പറയുന്നു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ കരാറുകാരന് വീഴ്ച പറ്റിയെന്ന് കുറ്റപ്പെടുത്തി ശുചീകരണ കരാർ തന്നെ റെയിൽവെ റദ്ദാക്കി. മരിച്ചവരുടെ കുടുംബാഗങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം റെയിൽവെ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
ശനിയാഴ്ച വൈകീട്ടാണ് റെയിൽവേ ട്രാക്കിലെ മാലിന്യം നീക്കുന്നതിനിടെ ഡൽഹിയിൽ നിന്നു തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്‌സ്പ്രസ് തട്ടി അപകടം ഉണ്ടായത്. ഭാരതപ്പുഴ മുറിച്ചുകടക്കുന്ന 'കൊച്ചിൻ' പാലത്തിനു മുകളിൽവച്ചാണ് അപകടം. മൂന്ന് പേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. മരിച്ചവർ തമിഴ്‌നാട് സ്വദേശികളാണ്.
Read More
- ഷൊർണൂരിൽ ട്രെയിൻ തട്ടി 4 മരണം; മരിച്ചത് തമിഴ്‌നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികൾ
- സംസ്ഥാന സ്കൂൾ കായിക മേള: സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
- തന്റെ ജീവിതം വെച്ച് കളിക്കാൻ ആരെയും അനുവദിക്കില്ല; കൊടകര വിവാദത്തിൽ പൊട്ടിത്തെറിച്ച് ശോഭാ സുരേന്ദ്രൻ
- സർവ്വത്ര അക്ഷരത്തെറ്റ്; മുഖ്യമന്ത്രി നൽകിയ പോലീസ് മെഡലുകൾ തിരികെ വാങ്ങി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.