scorecardresearch

സർവ്വത്ര അക്ഷരത്തെറ്റ്; മുഖ്യമന്ത്രി നൽകിയ പോലീസ് മെഡലുകൾ തിരികെ വാങ്ങി

'മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ' എന്നതിന് 'മുഖ്യമന്ത്രയുടെ പോലസ്' എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്

'മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ' എന്നതിന് 'മുഖ്യമന്ത്രയുടെ പോലസ്' എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്

author-image
WebDesk
New Update
Police Medal

മുഖ്യമന്ത്രി നൽകിയ പോലീസ് മെഡലുകൾ തിരിച്ചുവാങ്ങി

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പോലീസ് മെഡലുകളിൽ അക്ഷരത്തെറ്റുകൾ കടന്നുകൂടിയതിനെ തുടർന്ന് അവ തിരിച്ചുവാങ്ങാൻ ഡിജിപി ഷെയ്ഖ് ദർബേഷ് സാഹിബ് ഉത്തരവിട്ടു. തെറ്റുകൾ പരിഹരിച്ച് പുതിയവ നൽകാനാണ് മെഡലുകളുടെ ടെൻഡർ എടുത്ത സ്ഥാപനത്തിന് നൽകിയ നിർദേശം. 

Advertisment

വെള്ളിയാഴ്ച മുഖ്യമന്ത്രി വിതരണം ചെയ്ത മെഡലുകളിലാണ് അക്ഷരപ്പിശക് കടന്നുകൂടിയത്. പകുതിയോളം പേർക്കും ലഭിച്ചത് വ്യാപകമായി അക്ഷരതെറ്റുകൾ അടങ്ങിയ മെഡലുകൾ ആയിരുന്നു. 'മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ' എന്നതിന് 'മുഖ്യമന്ത്രയുടെ പോലസ്'  എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്.തിരുവനന്തപുരത്ത് എസ്.എ.പി ഗ്രൗണ്ടിൽ നടന്ന ചടങ്ങിലാണ് മെഡൽ വിതരണം നടന്നത്. 264 പൊലീസ് ഉദ്യോഗസ്ഥർക്കാണ് മുഖ്യമന്ത്രി മെഡൽ സമ്മാനിച്ചത്.

സംഭവത്തിൽ പോലീസ് ആസ്ഥാനത്ത് ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ആരോപണമുണ്ട്. മെഡലുകൾ പരിശോധിക്കാതെയാണ് വിതരണം ചെയ്തതെന്നും ആക്ഷേപം ഉയരുന്നുണ്ട്. തിരുവനന്തപുരത്തുള്ള സ്ഥാപനമാണ് മെഡലുകൾ അച്ചടിക്കുന്നതിനുള്ള ടെൻഡർ ഏറ്റെടുത്തത്.

ചില മെഡലുകൾ ഉത്തരേന്ത്യയിലാണ് അച്ചടിച്ചതെന്നും അവിടെ നിന്ന് ഉണ്ടായ വീഴ്ചയാണിതെന്നുമാണ് ടെൻഡർ എടുത്ത സ്ഥാപനം നൽകുന്ന വിശദീകരണം. അടിയന്തരമായി തെറ്റുകൾ പരിഹരിക്കുമെന്നും അവർ പറഞ്ഞു.

Read More

Advertisment
Pinarayi Vijayan Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: