/indian-express-malayalam/media/media_files/uploads/2017/10/money-hareesh.jpg)
തദ്ദേശ തിരഞ്ഞെടുപ്പിലും കള്ളപ്പണം ചെലവഴിച്ചെന്ന് പോലീസ് കുറ്റപത്രം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പുറമേ തദ്ദേശ തെരഞ്ഞെടുപ്പിലും കള്ളപ്പണം ചെലവഴിച്ചുവെന്ന് കുറ്റപത്രം. കൊടകര കുഴൽപ്പണക്കേസ് അന്വേഷിച്ച സംഘം ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് വിശദവിവരങ്ങൾ. കോന്നിയിൽ പഞ്ചായത്ത് മെമ്പർമാർക്ക് പണം വിതരണം ചെയ്തുവെന്ന് ധർമരാജന്റെ മൊഴിയുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു.
തിരഞ്ഞെടുപ്പ് അട്ടിമറി നടന്നോ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കണമെന്ന് കുറ്റപത്രത്തിൽ അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷനും ഇ.ഡി.ക്കും അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഇടപെട്ടില്ല. കർണാടകയിൽ നിന്ന് 41.40 കോടിയുടെ കള്ളപ്പണം എത്തിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
കൊടകര കുഴൽപ്പണ കേസിൽ സർക്കാർ തുടരന്വേഷണത്തിന് ഒരുങ്ങുമ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. തിരൂർ സതീശന്റെ വെളിപ്പെടുത്തലാണ് കേസ് വീണ്ടും വിവാദമാക്കിയിരിക്കുന്നത്. പ്രത്യേക സംഘം തിരൂർ സതീശിന്റെ മൊഴിയെടുക്കും. എഡിജിപി മനോജ് എബ്രഹാമിനാണ് മേൽനോട്ട ചുമതല. മൊഴിയുടെ അടിസ്ഥാനത്തിൽ കോടതിയുടെ അനുമതി തേടിയശേഷമാകും തുടരന്വേഷണം. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയ്ക്കായി സംസ്ഥാനത്ത് 41 കോടി രൂപ എത്തിയെന്നാണ് പൊലീസ് ഇഡിക്ക് അയച്ച കത്തിലുള്ളത്.
അന്വേഷണം വരുമെങ്കിൽ എല്ലാ കാര്യങ്ങളും പറയുമെന്ന് വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീഷ് വ്യക്തമാക്കിയിരുന്നു. തിരൂർ സതീശന്റെ വെളിപ്പെടുത്തൽ വിചാരണ കോടതിയെ അറിയിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തായിരുന്നു കൊടകര കുഴൽപ്പണകേസിന് തുടക്കമിട്ട കവർച്ചാസംഭവം. പൊലീസ് അന്വേഷണത്തിൽ കുഴൽപ്പണ ഇടപാട് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചെങ്കിലും കേസ് പാതിവഴിയിൽ നിലച്ചമട്ടായിരുന്നു.
Read More
- മല്ലപ്പള്ളി പ്രസംഗം; സജി ചെറിയാനെതിരെയുള്ള ഹർജി ഇന്ന് ഹൈകോടതി പരിഗണിക്കും
- 'പണി' സിനിമയെ വിമർശിച്ച് റിവ്യൂ ചെയ്തയാളെ ഭീഷണിപ്പെടുത്തി നടൻ ജോജു
- ശക്തമായ മഴ; ഇന്ന് എട്ടിടത്ത് യെല്ലോ അലർട്ട്
- കൊടകര കുഴൽപ്പണ കേസ്; തിരൂർ സതീശന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
- കൊടകര കുഴല്പ്പണ കേസിൽ തുടരന്വേഷണം; ഉത്തരവിട്ട് സര്ക്കാര്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.