scorecardresearch

വയനാട്ടിലെ മെഡിക്കൽ കോളേജിന് വേണ്ടി പോരാടും: പ്രിയങ്ക ഗാന്ധി

തിരഞ്ഞെടുപ്പ് പ്രചാരണത്തിൻറ ഭാഗമായി ഏഴാം തീയതി വരെ പ്രിയങ്ക ഗാന്ധി വയനാട്ടിൽ തുടരും

തിരഞ്ഞെടുപ്പ് പ്രചാരണത്തിൻറ ഭാഗമായി ഏഴാം തീയതി വരെ പ്രിയങ്ക ഗാന്ധി വയനാട്ടിൽ തുടരും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Priyanka Gandhi

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും

കൽപ്പറ്റ:വയനാട്ടിലെ ജനങ്ങൾ തന്നെ അവരുടെ കുടുംബത്തിന്റെ ഭാഗമാക്കിയെന്ന് പ്രിയങ്ക ഗാന്ധി. വായനാട്ടുകാരുടെ ജീവിതപ്രശ്നങ്ങളായ മെഡിക്കൽ കോളേജ്, വന്യജീവി ആക്രമണം, ആദിവാസി ഭവനനിർമാണ പദ്ധതി ഉൾപ്പെടെയുള്ളവ ചർച്ചാവിഷയമാക്കി മാനന്തവാടിയിൽ പ്രിയങ്കയുടെ പൊതുയോഗം. രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുത്തു.

Advertisment

"രാജ്യത്തെ തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. നിങ്ങൾ മക്കളെ കഷ്ടപ്പെട്ട് വളർത്തുന്നു, എന്നാൽ മക്കൾക്ക് തൊഴിൽ ലഭിക്കാത്ത അവസ്ഥ നിലനിൽക്കുന്നു." പ്രിയങ്ക പറഞ്ഞു. വയനാടിന് മെഡിക്കൽ കോളേജ്കൊണ്ടുവരുന്നതിനുവേണ്ടി തന്റെ സഹോദരൻ രാഹുൽ ഗാന്ധി ശ്രമിച്ചിരുന്നു. എന്നാൽ മെഡിക്കൽ കോളേജ് എന്ന ഒരു ബോർഡ് മാത്രമാണ് അവിടെ ഉള്ളത് എന്നും സംസ്ഥാന സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ല"-  പ്രിയങ്ക ഗാന്ധി പറഞ്ഞു.

നേരത്തെ ഞായറാഴ്ത ഉച്ചയ്ക് 12 മണിയോടെ മാനന്തവാടി മേരിമാതാ കോളേജ് മൈതാനത്താണ് ഇരുവരും ഹെലികോപ്റ്ററിൽ വന്നിറങ്ങിയത്.മാനന്തവാടിയിലെ യോഗത്തിന് ശേഷം മലപ്പുറം അരീക്കോട് നടക്കുന്ന പൊതുയോഗത്തിൽ രാഹുൽഗാന്ധി സംസാരിക്കും. രണ്ടരയ്ക്ക് വയനാട് കോറോത്തും, തുടർന്ന് തരിയോടും പ്രിയങ്കാഗാന്ധിയെത്തും.

നാളെ സുൽത്താൻബത്തേരി, പുൽപള്ളി, പാടിച്ചിറ, മുട്ടിൽ, വൈത്തിരി എന്നിവിടങ്ങളിലെ യുഡിഎഫ് പൊതുയോഗങ്ങളിലും പ്രിയങ്ക പങ്കെടുക്കും. ഏഴാംതിയതി വരെ പ്രിയങ്ക മണ്ഡലത്തിലുണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു.

എൽഡിഎഫ് സ്ഥാനാർഥി സത്യൻമൊകേരി ഇന്ന് നിലമ്പൂർ മണ്ഡലത്തിലും എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് കൽപറ്റ മണ്ഡലത്തിലുമാണ് പര്യടനം നടത്തുന്നത്.

Read More

Advertisment
Priyanka Gandhi Wayanad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: