/indian-express-malayalam/media/media_files/weather-today-05.jpg)
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ചയും ശക്തമായ മഴ തുടരും. വരുന്ന അഞ്ച് ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച വരെയാണ് മുന്നറിയിപ്പുള്ളത്. മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ തെക്കൻ കേരളത്തിന് സമീപം ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. നാളെയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാനും സാധ്യതയുണ്ട് . ഈ പശ്ചാത്തലത്തിലാണ് കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നത്.
സംസ്ഥാന ദുരന്തനിവാരണ വിഭാഗം ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മഴയും ഇടിമിന്നലുമുള്ള പശ്ചാത്തലത്തിൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കാൻ പാടില്ലെന്ന് ജാഗ്രാതനിർദേശത്തിൽ പറയുന്നു.
തെക്ക് - കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Read More
- കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞു: 40 പേർക്ക് പരിക്ക്
- കാറ്ററിംഗ് യൂണിറ്റുകളില്‍ വ്യാപക പരിശോധന; 58 സ്ഥാപനങ്ങള്‍ക്ക് പിഴ; പൂട്ടിച്ചത് എട്ടെണ്ണം
- വയനാട്ടിലെ മെഡിക്കൽ കോളേജിന് വേണ്ടി പോരാടും: പ്രിയങ്ക ഗാന്ധി
- സർക്കാർ ജീവനക്കാരുടെ മെഡിസെപ്പ് പദ്ധതി പരിഷ്കരിക്കും
- ശക്തമായ മഴ തുടരും; ആറിടത്ത് യെല്ലോ അലർട്ട്
- അറ്റകുറ്റപണികൾ പൂർത്തിയായി; തേവര-കുണ്ടന്നൂർ പാലം നാളെ തുറക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.