scorecardresearch

കൽപ്പാത്തി രഥോത്സവം: പാലക്കാട് തിരഞ്ഞെടുപ്പ് തീയ്യതിയിൽ മാറ്റം

കൽപ്പാത്തി രഥോത്സവം കണക്കിലെടുത്താണ് തീരുമാനം, നവംബര്‍ 20ലേക്കാണ് വോട്ടെടുപ്പ് മാറ്റിയിരിക്കുന്നത്

കൽപ്പാത്തി രഥോത്സവം കണക്കിലെടുത്താണ് തീരുമാനം, നവംബര്‍ 20ലേക്കാണ് വോട്ടെടുപ്പ് മാറ്റിയിരിക്കുന്നത്

author-image
WebDesk
New Update
Sarin Rahul Krishnakumar Palakkad

നവംബര്‍ 20ലേക്കാണ് വോട്ടെടുപ്പ് മാറ്റിയിരിക്കുന്നത്

പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയ്യതിയിൽ മാറ്റം. കൽപ്പാത്തി രഥോത്സവം കണക്കിലെടുത്താണ് തീരുമാനം. നവംബര്‍ 20ലേക്കാണ് വോട്ടെടുപ്പ് മാറ്റിയിരിക്കുന്നത്. നവംബര്‍ 13ന് നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ്, മാറ്റിവയ്ക്കണമെന്ന് നേരത്തെ ആവശ്യം ഉയർന്നിരുന്നു. 

Advertisment

കല്‍പാത്തി രഥോത്സവത്തിന്റെ ആദ്യദിനമാണ് നവംബര്‍ 13. നവംബർ 13 മുതൽ 15 വരെയുള്ള തീയ്യതികളിൽ വോട്ടെടുപ്പ് നടത്തരുതെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

ശക്തമായ ത്രികോണ മത്സരത്തിനാണ് പാലക്കാട് മണ്ഡലം വേദിയാകുന്നത്. ഷാഫി പറമ്പിൽ വടകരയിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പാലക്കാടൻ കോട്ട കാക്കാൻ യുഡിഎഫ് കളത്തിലിറക്കിയത് രാഹൂൽ മാങ്കൂട്ടത്തിലിനെയാണ്. യുഡിഎഫ് പാളയത്തിൽ നിന്നുതന്നെ അങ്കത്തിനായി ഡോ. പി. സരിനെ അടർത്തിമാറ്റി കളത്തിലിറക്കിയതോടെ ശക്തമായ പ്രതിരോധമാണ് എൽഡിഎഫ് തീർത്തത്. സി. കൃഷ്ണകുമാറിനെയാണ് മണ്ഡലം നേടാനുള്ള ഉത്തരവാദിത്തം ബിജെപി ഏൽപ്പിച്ചിരിക്കുന്നത്. 

പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ചേരുന്നതാണ് പാലക്കാട് നിയമസഭ മണ്ഡലം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ 2024 ഒക്‌ടോബർ ഒന്നുവരെയുള്ള കണക്ക് പ്രകാരം 193646 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ഇതിൽ 93955 പുരുഷൻമാരും 99688പേർ സ്ത്രീകളുമാണ്. മൂന്ന് ട്രാൻസ്‌ജെൻഡർമാരും വോട്ടർപട്ടികയിലുണ്ട്. വോട്ടർമാരിൽ 4541 പേർ കന്നി വോട്ടർമാരാണ്. 

Advertisment

1952ലാണ് പാലക്കാട് മണ്ഡലം രൂപവത്കരിച്ചത്. മണ്ഡല രൂപീകരണത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ 12 തവണ വിജയക്കൊടി പാറിച്ചത് കോൺഗ്രസാണ്. അഞ്ച് തവണമാത്രമാണ് സിപിഎമ്മിന് വിജയിക്കാനായത്. കെ. രാമകൃഷ്ണൻ (1952), ആർ. രാഘവമേനോൻ (1957, 1960), സി എം സുന്ദരം (1977, 1980, 1982, 1987, 1991), കെ ശങ്കരനാരായണൻ (2001), ഷാഫി പറമ്പിൽ (2011, 2015, 2016) എന്നിവരാണ് മണ്ഡലത്തിൽ നിന്ന് ജയിച്ച കോൺഗ്രസ് സ്ഥാനാർഥികൾ.

Read More

By Election Palakkad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: