/indian-express-malayalam/media/media_files/uploads/2022/10/Sandeep-Varier.jpg)
സന്ദീപ് വാര്യർ
പാലക്കാട്: ബിജെപി നേതൃത്വത്തിനെതിരെ തുറന്നടിച്ച് സന്ദീപ് വാര്യര്‍ രംഗത്ത്. പാലക്കാട് പ്രചരണത്തിന് പോകില്ല.അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ല.മാനസികമായി കടുത്ത സമ്മർദ്ദത്തിൽ ആണ്.മനുഷ്യന്‍റെ ആത്മാഭിമാനം പരമപ്രധാനമാണ്.ഒരു പരിപാടിയിൽ മാത്രം സംഭവിച്ച അപമാനം അല്ല തനിക്കുള്ളതെന്നും സന്ദീപ് വാര്യർ ഫെയ്സ് ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി
പാലക്കാട് സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെതിരെയും സന്ദീപ് വാര്യർ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ആഞ്ഞടിച്ചു.തന്‍റെ അമ്മ മരിച്ചപ്പോൾ പോലും സി കൃഷ്ണകുമാർ വീട്ടിൽ വന്നില്ല.യുവമോർച്ച കാലം മുതൽ ഒന്നിച്ചു പ്രവർത്തിച്ചു എന്ന് കൃഷ്ണകുമാർ ചാനലുകളിൽ പറയുന്നു.അമ്മ മരിച്ചപ്പോൾ കൃഷ്ണകുമാർ ഒന്ന് ഫോണിൽ പോലും വിളിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഡോ സരിൻ ഉൾപ്പടെയുള്ളവർ നേരിട്ടും രമേശ് ചെന്നിത്തല, എഎ റഹീം, എം മുകേഷ് ഉൾപ്പടെയുള്ളവർ ഫോണിലൂടെയും തന്നെ വിളിച്ചപ്പോഴും ജില്ലയിൽ നിന്നുള്ള സംസ്ഥാന നേതാവായ കൃഷ്ണകുമാർ വിളിക്കുകയോ വീട്ടിൽ വരികയോ ചെയ്തിട്ടില്ലെന്നും ഫെയ്സ് ബുക്ക് കുറിപ്പിൽ സന്ദീപ് വാര്യർ പറയുന്നു.
/indian-express-malayalam/media/media_files/2024/11/04/Ukc1radeousW5qXkOYSF.jpg)
താൻ ഇത്രയധികം മാനസിക സമ്മർദ്ദം അനുഭവിക്കുന്ന സമയത്തു മുതിർന്ന നേതാക്കളാരും തന്നെ വിളിച്ചില്ലെന്നും അതിനാലാണ് ഇത്തരമൊരു ഫെയ്സ് ബുക്ക് കുറിപ്പിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നാല് ദിവസങ്ങൾക്ക് മുൻപ് പാലക്കാട് നടന്ന നിയോജക മണ്ഡലം കൺവെൻഷിൽ സന്ദീപിന് വേദിയിൽ ഇരിപ്പിടം നൽകിയിരുന്നില്ല. മുതിർന്ന നേതാക്കൾക്കെല്ലാം വേദിയൊരുക്കേണ്ടി വന്നതിനാലാണ് സന്ദീപിന് വേദി ഒരുക്കാൻ കഴിയാതെ വന്നതെന്നാണ് ജില്ലാ നേതൃത്വത്തിൻറ വാദം. അതിന് ശേഷം സന്ദീപ് വാര്യർ പ്രചാരണ പരിപാടികളിൽ പങ്കെടുത്തിരുന്നില്ല.
Read More
- ഐഎഎസുകാരുടെ ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; പരാതി പ്രത്യേക സൈബർ ടീം അന്വേഷിക്കും
- മുനമ്പം വഖഫ് ഭൂമി പ്രശ്നം; ഉന്നതല യോഗം വിളിച്ച് മുഖ്യമന്ത്രി
- സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും
- കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞു: 40 പേർക്ക് പരിക്ക്
- കാറ്ററിംഗ് യൂണിറ്റുകളില്‍ വ്യാപക പരിശോധന; 58 സ്ഥാപനങ്ങള്‍ക്ക് പിഴ; പൂട്ടിച്ചത് എട്ടെണ്ണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.