/indian-express-malayalam/media/media_files/XmR05FFn57NuSy6zyIHB.jpg)
ഗോവയിൽ നിന്നുള്ള ഡ്രഡ്ജിങ് വിദഗ്ധരുടെ സംഘവും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്
മംഗലാപുരം: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ വ്യാഴാഴ്ചയും കണ്ടെത്താനായില്ല. എന്നാൽ, അർജുൻ ഓടിച്ച ട്രക്കിന് അടുത്ത് നാവികസേനയിലെ മുങ്ങൽ വിദഗ്ധർക്ക് രണ്ടുതവണ എത്താൻ കഴിഞ്ഞെങ്കിലും ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്ക് മൂലം സേനയ്ക്ക് ട്രക്കിന്റെ കാബിന് സമീപമെത്തി പരിശോധിക്കാനായില്ല. ശക്തമായ മഴയെ തുടർന്ന് ഗംഗാവലി നദിയിൽ ജലനിരപ്പ് ക്രമാധീതായി ഉയർന്ന സ്ഥിതിയാണ്. മലവെള്ള പാച്ചിലിൽ, നദിയിലെ വെള്ളം കലങ്ങിമറിഞ്ഞ സ്ഥിതിയാണ്. ഇതാണ് രക്ഷാദൗത്യത്തിന് പ്രധാന വെല്ലുവിളി സ്രഷ്ടിക്കുന്നത്. നിലവിൽ ശക്തമായ ഒഴുക്ക് കാരണം സ്‌കൂബ ഡൈവർമാർക്ക് ഡിങ്കി ബോട്ട് ട്രക്കിന് മുകളിലായി നിർത്താൻ സാധിക്കാത്ത സ്ഥിതിയാണ്.
രാവിലെ മുതൽ നദിയിൽ അഡ്വാൻസ് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടത്തി വരികയായിരുന്നു. നദിയുടെ മുകളിലൂടെ പറത്തി, അടിത്തട്ട് സ്‌കാൻ ചെയ്തുള്ള പരിശോധനയിലാണ് ട്രക്ക് കണ്ടെത്തിയത്. ഗോവയിൽ നിന്നുള്ള ഡ്രഡ്ജിങ് വിദഗ്ധരുടെ സംഘവും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടാതെ രണ്ടാമതൊരു ബൂം എക്‌സവേറ്ററും തിരച്ചിലിനെത്തിച്ചിട്ടുണ്ട്.
അതിനിടെ, ലോറിയിൽ നിന്നും തെറിച്ചു വീണ നാലു കഷണം തടിയും സൈന്യം കണ്ടെത്തിയിരുന്നു. സംഭവസ്ഥലത്ത് നിന്ന് 12 കിലോമീറ്റർ അകലെ നിന്നാണ് തടി കണ്ടെത്തിയത്. പിഎ ഒന്ന് എന്ന് തടിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അർജുന്റെ ട്രക്കിലുണ്ടായിരുന്ന തടിയാണിതെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.
രാവിലെ മുതൽ പ്രദേശത്ത് ശക്തമായ മഴയാണ് പെയ്തത്. മഴ രാവിലത്തെ രക്ഷാദൗത്യത്തിന് ഏറെ വെല്ലുവിളി സ്രഷ്ടിച്ചിരുന്നു. മഴ ശമിച്ചതിന് പിന്നാലെയാണ് രക്ഷാദൗത്യം തുടങ്ങിയത്. രാവിലെ മൂന്ന് ബോട്ടുകളിലായി 15 അംഗ നാവിക സേന ഡൈവർമാരമാണ് ആദ്യഘട്ട പരിശോധന നടത്തിയത്. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് ദൗത്യത്തിന് തടസമാണെന്ന് നാവികസേന അറിയിച്ചു. സ്റ്റീൽ ഹുക്ക് താഴേക്ക് ഇട്ട് ലോറിയിൽ കൊളുത്താൻ കഴിയാത്ത വിധത്തിലുള്ള അടിയൊഴുക്കാണ് പുഴയിലുള്ളത്. നദിയുടെ അടിത്തട്ടിലേക്ക് സ്റ്റീൽ ഹുക്കുകൾ എത്തിക്കാൻ പോലും ശക്തമായ അടിയൊഴുക്ക് കാരണം പറ്റിയില്ല.
Read More
- ഇന്ന് നിർണായകം, ആദ്യം ട്രക്കിൽ അർജുനുണ്ടോയെന്ന് പരിശോധിക്കും
- ട്രക്ക് കണ്ടെത്തി; സ്ഥിരീകരിച്ച് കർണാടക റവന്യൂ മന്ത്രി
- ബജറ്റ്; ഒറ്റനോട്ടത്തിൽ വിവേചനപരമെന്ന് പിണറായി വിജയൻ
- കേന്ദ്ര ബജറ്റ്; കാർഷിക മേഖലയ്ക്ക് 1.52 കോടി
- ചോദിച്ചതൊന്നും കിട്ടിയില്ല;കേരളത്തിന് നിരാശ മാത്രം
- കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുറക്കും; പുതിയ നിരക്കുകൾ ഓഗസ്റ്റ് മുതൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.