/indian-express-malayalam/media/media_files/erVzXbye9s8x58RLKjdw.jpg)
ആറന്മുള ഉത്രട്ടാതി വള്ളം കളിയിൽ നിന്ന്
പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേളയിൽ കോയിപ്രവും കോറ്റാത്തൂർ- കൈതക്കൊടി പള്ളിയോടവും ജേതാക്കളായി. നെഹ്റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ നടത്തിയ മത്സരത്തിൽ എ ബാച്ചിൽ കോയിപ്രവും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും മന്നം ട്രോഫിയിൽ മുത്തമിട്ടു.
ആറന്മുളയിൽ ഇത് ആദ്യമായാണ് നെഹ്‌റുട്രോഫി മാതൃകയിൽ സമയത്തിന് അടിസ്ഥാനത്തിൽ ഫൈനൽ മത്സരത്തിലേക്കുള്ള യോഗ്യത തീരുമാനിച്ചത്. എ, ബി ബാച്ചുകളിലായി 49 വള്ളങ്ങൽ മത്സരത്തിനിറങ്ങി. 51 പള്ളിയോടങ്ങൾ ജല ഘോഷയാത്രയിലും പങ്കെടുത്തു. കഴിഞ്ഞദിവസത്തെ അപകടത്തിന്റെ പശ്ചാത്തലത്തിൽ മുതവഴി പള്ളിയോടം ജലമേളക്ക് എത്തിയില്ല.
കാലാവസ്ഥ അനുകൂലമായതിനാൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. ജലമേളകൾ കാണാൻ പമ്പയുടെ ഇരു കരകളിലും നൂറു കണക്കിന് പേരാണ് അണിനിരന്നത്. വള്ളംകളിയുടെ പൊതുസമ്മേളനവും ജലഘോഷയാത്രയും മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
/indian-express-malayalam/media/media_files/D5GGh74jsu49aCGPixGM.jpg)
മന്ത്രി പി.എ.മുഹമ്മദ് റിയാസ് മത്സര വള്ളംകളിയുടെ ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി സജി ചെറിയാൻ പള്ളിയോട ശിൽപികളെ ആദരിച്ചു, മന്ത്രി വീണാ ജോർജ് വള്ളംകളിയുടെ സുവനീർ പ്രകാശനം ചെയ്തു. പള്ളിയോട സേവസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ അധ്യക്ഷനായി.
Read More
- സംസ്ഥാനത്ത് എം പോക്സ് സ്ഥിരീകരിച്ചു
- ഓണക്കുടിയിലും റെക്കോർഡ്; വിറ്റത് 818 കോടിയുടെ മദ്യം
- നിയമസഭാ സമ്മേളനം ഒക്ടോബർ നാലിന് തുടങ്ങും
- അർജുനായുള്ള തിരച്ചിൽ;ഡ്രഡ്ജർ കാർവാർ തുറമുഖത്തെത്തി
- ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടർനടപടി; നിർണായക യോഗം ഇന്ന്
- ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; ആവേശപ്പോരിനൊരുങ്ങി പള്ളിയോടങ്ങൾ
- നിപ; മലപ്പുറത്ത് മൂന്നു പേരുടെ ഫലങ്ങള് കൂടി നെഗറ്റീവ്; സമ്പർക്കപ്പട്ടികയിൽ 255 പേർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.