/indian-express-malayalam/media/media_files/UMy4607S2sCGP9nnCdze.jpg)
ഇരുപതോളം അംഗങ്ങളാണ് ട്രേഡ് യൂണിയൻ ഉണ്ടാക്കാൻ സമീപിച്ചതെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു
കൊച്ചി: താരസംഘടനായ അമ്മയിലെ അംഗങ്ങൾ ട്രേഡ് യൂണിയൻ ഉണ്ടാക്കാൻ തന്നെ സമീപിച്ചെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. മനോരമ ന്യൂസിനോടാണ് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്. "ഇരുപതോളം അംഗങ്ങളാണ് ട്രേഡ് യൂണിയൻ ഉണ്ടാക്കാൻ സമീപിച്ചത്. സംഘടന രൂപീകരിച്ച് പേരുവിവരം സഹിതം എത്തിയാൽ പരിഗണിക്കാമെന്ന് ഇവരോട് മറുപടി നൽകി"-ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അമ്മ സംഘടനയുടെ എക്‌സീക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം രാജി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രേഡ് യൂണിയൻ നീക്കവുമായി അംഗങ്ങൾ ഫെഫ്ക ജനറൽ സെക്രട്ടറിയെ സമീപിച്ചത്.
സംഘടനയിലെ അംഗങ്ങളുടെ നീക്കം പിളർപ്പെന്ന് പറയാനാവില്ലെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. "ട്രേഡ് യൂണിയൻ രൂപീകരിക്കുന്നതാണ് ആലോചനയിലുള്ളത്. ഫെഫ്ക അംഗീകാരം നൽകുമോയെന്നാണ് അംഗങ്ങൾ ആരാഞ്ഞത്. ഇത് പിളർപ്പല്ലെന്നും അമ്മയുടെ സ്വത്വവും അംഗത്വവും നിലനിർത്തി മുമ്പോട്ട് പോകുന്നതാണ് തിരക്കിയത്"- ഉണ്ണികൃഷ്ണൻ പറഞ്ഞു.
അതേസമയം, ട്രേഡ് യൂണിയൻ എന്നത് നടക്കാത്ത സ്വപ്‌നമാണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു പ്രതികരിച്ചു."പല വേതനമാണ് സിനിമയിൽ നടീനടൻമാർക്ക് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ ട്രേഡ് യൂണിയനാക്കുന്നത് അപ്രായോഗികമാണ്". -ജോയ് മാത്യു പറഞ്ഞു.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അമ്മയിലെ അംഗങ്ങൾക്കിടയിലെ വിയോജിപ്പ് മറനീക്കി പുറത്തുവന്നിരുന്നു. ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ നേതൃത്വത്തിൽ നടന്ന വാർത്താസമ്മേളനത്തിന് പിന്നാലെ വിയോജിപ്പ് പരസ്യമാക്കി വൈസ് പ്രസിഡന്റ് ജഗദീഷ് രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ ലൈഗീകാതിക്രമ പരാതി ഉയർന്നതിന് പിന്നാലെ സിദ്ദിഖ് രാജിവെച്ചിരുന്നു. തൊട്ടുപിന്നാലെയാണ് പ്രസിഡന്റ് മോഹൻലാൽ അടക്കം മുഴുവൻ എക്‌സിക്യൂട്ടീവ് അംഗങ്ങളും രാജിവെച്ചത്.
Read More
- ഒഴിവാക്കൽ നടന്നു; ഹേമാ കമ്മിറ്റിയ്ക്കെതിരെ ഫെഫ്ക
- എഡിജിപിയെ മാറ്റണമെന്ന് നിലപാടിൽ മാറ്റമില്ല:ബിനോയ് വിശ്വം
- എഡിജിപി വിഷയത്തിൽ എൽഡിഎഫിൽ വ്യത്യസ്ത അഭിപ്രായമില്ല:എംവി ഗോവിന്ദൻ
- എഡിജിപിയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ
- ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം എസ്ഐടിയ്ക്ക് കൈമാറി
- ഹൃദയഭേദകം: ശ്രുതിയ്ക്കൊപ്പം നാടുണ്ടെന്ന് മുഖ്യമന്ത്രി
- കൈപിടിച്ചവനെ അവസാനമായി കണ്ട് ശ്രുതി: നാടിന്റെ നോവായി ജെൻസൻ
- ശ്രുതിയെ ഉലച്ച് ദുരന്തങ്ങൾ; പ്രാർഥന വിഫലം, ജെൻസൻ യാത്രയായ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.