/indian-express-malayalam/media/media_files/k7aBmBnM83vLWLep7BpE.jpg)
PHOTO: Facebook/ Suressh Gopi
കൊച്ചി: നടൻ സുരേഷ് ഗോപിയെ ഇഷ്ടമാണെങ്കിലും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയോട് താല്‍പര്യമില്ലെന്ന് നടൻ ശ്രീനിവാസൻ. തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തൊന്നും ഇന്ത്യ കരകയറാനുള്ള ലക്ഷണം കാണുന്നില്ലെന്നും ജനാധിപത്യത്തില്‍ താല്‍പര്യമില്ലെന്നും എല്ലാ കള്ളന്‍മാര്‍ക്കും രക്ഷപ്പെടാന്‍ വകുപ്പുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
"ഇന്ത്യ അടുത്തൊന്നും കരകയറുന്ന യാതൊരു ലക്ഷണവുമില്ല. ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ ഇഷ്ടം പോലെ പഴുതുണ്ട്. ഈ ജനവിധി ജനങ്ങൾക്ക് എതിരായ ജനിവിധിയാണെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു. ഗ്രീസിലാണ് ജനാധിപത്യത്തിന്റെ ആദ്യ മോഡൽ ഉണ്ടായത്. നമ്മളേക്കാൾ ബുദ്ധിയുണ്ടെന്ന് കരുതുന്ന സോക്രട്ടീസ് അന്നു പറഞ്ഞത് കഴിവുള്ളവരെ ജനങ്ങൾ വോട്ടു ചെയ്ത് തിരഞ്ഞെടുക്കുന്നു എന്നാണ്," ശ്രീനിവാസൻ പറഞ്ഞു.
"പക്ഷേ, ഈ വോട്ട് ചെയ്യുന്നവർക്ക് കഴിവുള്ളവരെ തിരഞ്ഞെടുക്കാനുള്ള കഴിവുണ്ടോ എന്നാണ്. ഇന്ന് സോക്രട്ടീസ് ജീവിച്ചിരുന്നെങ്കിൽ ജനാധിപത്യം കണ്ടുപിടിച്ചവനെ തേടിപ്പിടിച്ച് ചവിട്ടിക്കൊന്നിട്ട് വിലകുറഞ്ഞ വിഷം കഴിച്ച് മരിച്ചേനെ. വില കൂടിയ വിഷം കഴിക്കുന്നത് ആർഭാടമാണ്. വില കുറഞ്ഞ വിഷം കഴിച്ച് മരിക്കുന്നതാണ് നല്ലത്," ശ്രീനിവാസൻ കൂട്ടിച്ചേർത്തു.
"ഇന്ത്യ അടുത്തൊന്നും കരകയറുന്ന യാതൊരു ലക്ഷണവുമില്ല. ഞാൻ നമ്മുടെ ജനാധിപത്യത്തെക്കുറിച്ച് ഇങ്ങനെ മോശമായിട്ട് പറഞ്ഞപ്പോൾ, ദുബൈയിൽ നിന്നു ലീവിനു വന്ന ഒരാൾ ചോദിച്ചു; എന്തെങ്കിലും ഒരു വ്യവസ്ഥിതിയില്ലാതെ എങ്ങനെ ശരിയാകുമെന്ന്. ഞാൻ പറഞ്ഞു, ദുബൈയിൽനിന്നു വന്ന ഒരാൾ ഇങ്ങനെ ചോദിക്കരുത്. ദുബൈയിലുള്ള ഭരണാധികാരി ജനാധിപത്യ വിശ്വാസിയാണോ? ഏതെങ്കിലും പാർട്ടിയുടെ ആളാണോ? ഒന്നുമല്ലല്ലോ. നാടിനോടും ജനങ്ങളോടും അൽപം സ്നേഹം വേണം," ശ്രീനിവാസൻ പറഞ്ഞു.
Read More
- വോട്ട് ചെയ്യാൻ ഉപയോഗിക്കാവുന്ന തിരിച്ചറിയൽ രേഖകൾ ഏതൊക്കെ?
- വോട്ടര്‍ സ്ലിപ് കിട്ടിയില്ലേ? പോളിങ് ബൂത്ത് മിനിറ്റുകൾക്കുള്ളിൽ കണ്ടെത്താം
- ചരിത്രത്തിനും വർത്തമാനത്തിനുമിടയിൽ 20 ലോക്സഭ മണ്ഡലങ്ങളുടെ രാഷ്ട്രീയചിത്രം
- നിമിഷ പ്രിയയെ അമ്മ നേരിൽക്കണ്ടു; 12 വർഷങ്ങൾക്ക് ശേഷം ഒന്നിച്ചിരുന്ന് ഭക്ഷണവും കഴിച്ചു
- സംസ്ഥാനത്ത് പിണറായിക്കും മോദിക്കുമെതിരായ തരംഗം: 20 സീറ്റും നേടുമെന്ന് വി.ഡി സതീശൻ
- കേരളത്തില്‍ ബിജെപി ഒരു സീറ്റ് പോലും നേടില്ല; ഇടതുപക്ഷം ചരിത്ര വിജയം നേടുമെന്ന് എം. വി ഗോവിന്ദൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.