scorecardresearch

പീഡന പരാതി; സിദ്ദിഖിന് കർശന ഉപാധികളോട് ജാമ്യം

സിദ്ദിഖ് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നും, കർശന വ്യവസ്ഥകൾ വേണമെന്നും ചൂണ്ടിക്കാട്ടി പൊലീസ് സമർപ്പിച്ച റിപ്പോർട്ടിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്

സിദ്ദിഖ് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നും, കർശന വ്യവസ്ഥകൾ വേണമെന്നും ചൂണ്ടിക്കാട്ടി പൊലീസ് സമർപ്പിച്ച റിപ്പോർട്ടിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്

author-image
WebDesk
New Update
actor

സിദ്ദിഖ്

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിന് ജാമ്യം. കർശന ഉപാധികളോടെയാണ് തിരുവനന്തപുരം ജില്ലാ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പ്രതി സംസ്ഥാനം വിട്ടുപോകാൻ പാടില്ല, ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം,പരാതിക്കാരിയെ മാനസികമായി തളർത്തുന്ന വിധത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിടാൻ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകാകണം, പാസ്പോർട്ട് കോടതിയിൽ കെട്ടിവയ്ക്കണം, സുപ്രീം കോടതി വ്യവസ്ഥകൾ പാലിക്കണമെന്നും കോടതി നിർദേശിച്ചു.

Advertisment

സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് വീണ്ടും പൊലീസ് കോടതിയെ അറിയിച്ചു. സിദ്ദിഖ് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നും, കർശന വ്യവസ്ഥകൾ വേണമെന്നും ചൂണ്ടിക്കാട്ടി പൊലീസ് സമർപ്പിച്ച റിപ്പോർട്ടിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്.

സുപ്രീം കോടതി നേരത്തെ സിദ്ദിഖിന് മുൻകൂർജാമ്യം നൽകിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയാൽ കോടതിയിൽ ഹാജരാക്കി ഉടൻ ജാമ്യത്തിൽ വിട്ടയക്കാനാണ് സുപ്രീം കോടതി നിർദ്ദേശം. അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റൻറ് കമ്മീഷണർക്ക് മുന്നിൽ രാവിലെയാണ് സിദ്ദിഖ് ഹാജരായത്. കേസിൽ നേരത്തെ സിദ്ധിഖ് ചോദ്യം ചെയ്യലിനായി രണ്ട് തവണ ഹാജരായിരുന്നു.

Read More

Siddique Hema Committee Report

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: