/indian-express-malayalam/media/media_files/2024/10/31/XXL0j2M2l565tZ4UhZ6H.jpg)
സുരേഷ് ഗോപിക്ക് അഭിനയിക്കാം
തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്. സിനിമയിൽ അഭിനയിക്കാൻ സുരേഷ് ഗോപിക്ക് ബിജെപി ഉന്നത നേതൃത്വം തത്വത്തിൽ അനുമതി നൽകി. ഔദ്യോഗിക അനുമതി ഉടൻ നൽകും. ആദ്യ ഷെഡ്യൂളിൽ എട്ട് ദിവസമാണ് അദ്ദേഹത്തിനു അനുവദിച്ചിരിക്കുന്നത്. കഥാപാത്രമാകാൻ അദ്ദേഹം വീണ്ടും താടി വളർത്തി തുടങ്ങി.
ഏറ്റെടുത്തിട്ടുള്ള പല പ്രവർത്തനങ്ങളും മുന്നോട്ടു കൊണ്ടു പേകാനുള്ള വരുമാനത്തിനായി അഭിനയം ഒഴിവാക്കാൻ സാധിക്കില്ലെന്ന നിലാപാടായിരുന്നു അദ്ദേഹത്തിന്. എന്നാൽ മാസങ്ങൾ കാത്തിരുന്നിട്ടും ഇക്കാര്യത്തിൽ ബിജെപി കേന്ദ്ര നേതൃത്വം അനുകൂല തീരുമാനം എടുത്തിരുന്നില്ല.ഒറ്റക്കൊമ്പൻ എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രത്തിനു ആവശ്യമായ വിധത്തിൽ അദ്ദേഹം താടി വളർത്തിയിരുന്നു. അനുമതി അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ കഴിഞ്ഞ മാസം സുരേഷ് ഗോപി താടി ഉപേക്ഷിക്കുകയും ചെയ്തു.
ഷൂട്ടിങ് ഈ മാസം 29 മുതലാണ് ആരംഭിക്കുന്നത്. തിരുവനന്തപുരത്താണ് ചിത്രീകരണം. ജനുവരി അഞ്ച് വരെയാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്. സെൻട്രൽ ജയിലുമായി ബന്ധപ്പെട്ടാണ് ആദ്യ ഘട്ടത്തിലെ ഷൂട്ടിങ്. അദ്ദേഹത്തിന്റെ ഭാഗങ്ങൾ പരമാവധി ചിത്രീകരിക്കും.
Read More
- സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്ന്
- പ്രാർത്ഥനകൾ വിഫലം; കളര്‍കോട് വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന ഒരു വിദ്യാര്‍ഥികൂടി മരിച്ചു
- പൊലീസ് അന്വേഷണം ശരിയായ ദിശയിൽ; നവീൻ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ
- അക്വേറിയങ്ങളിലെ 'കടൽ സുന്ദരികളെ' ഇനി കൃത്രിമമായി പ്രജനനം നടത്താം, നേട്ടം കൈവരിച്ച് സിഎംഎഫ്ആർഐ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.