/indian-express-malayalam/media/media_files/2024/10/16/2Juy7p8CyPecyVm7p1fZ.jpg)
നവീൻ ബാബു
കൊച്ചി: കണ്ണൂർ എഡിഎമ്മായിരുന്ന കെ നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജിയിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. കേസന്വേഷണം ശരിയായ രീതിയിലാണോ മുന്നോട്ട് പോകുന്നതെന്ന് കോടതി ചോദിച്ചു. കൂടാതെ, നവീന്റെ ശരീരത്തിൽ അസ്വാഭാവിക മുറിവുകളുണ്ടായരുന്നോ എന്നും കോടതി ചോദിച്ചു.
എന്നാൽ, അന്വേഷണ ശരിയായ രീതിയിലാണെന്നും ശരീരത്തിൽ അസ്വാഭാവിക മുറിവുകളില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. വിഷയത്തിൽ അന്വേഷണത്തിന് തയറാണോ എന്ന് സിബിഐയോടും കോടതി ആരാഞ്ഞു. കോടതി ആവശ്യപ്പെട്ടാൽ അന്വേഷിക്കാൻ തയ്യാറാണെന്ന് സിബിഐ അറിയിച്ചു. തുടർന്ന് ഹർജി വിശദവാദത്തിന് അടുത്ത വ്യാഴാഴ്ചയിലേക്ക് മാറ്റി.
പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വീഴ്ചയില്ലെന്നും ശരിയായ ദിശയിലെന്നും സർക്കാർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. നവീൻ ബാബുവിന്റെ കുടുംബത്തെ വിശ്വാസത്തിലെടുത്ത് അന്വേഷണം പൂർത്തിയാക്കുമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചു. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം വേണ്ടെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്.ഹർജിയിൽ പ്രത്യേക പൊലീസ് സംഘത്തോട് കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. കേസ് ഡയറി പരിശോധിച്ച ശേഷമാണ് പ്രോസിക്യൂഷനോട് ചില ചോദ്യങ്ങൾ കോടതിയിൽ നിന്നുണ്ടായത്. കെ നവീൻ ബാബുവിനെ ഒക്ടോബർ 15നാണ് കണ്ണൂരിലെ ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടത്.
Read More
- പഴുതടച്ച്പരിശോധന; ശബരിമലയിൽ ഇന്ന് കർശന സുരക്ഷ
- സുരേഷ് ഗോപിക്ക് അഭിനയിക്കാം; അനുമതി നൽകി കേന്ദ്രം
- സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്ന്
- പ്രാർത്ഥനകൾ വിഫലം; കളര്‍കോട് വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന ഒരു വിദ്യാര്‍ഥികൂടി മരിച്ചു
- പൊലീസ് അന്വേഷണം ശരിയായ ദിശയിൽ; നവീൻ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us