/indian-express-malayalam/media/media_files/aicTeSJw2ZK47WjkYWDd.jpg)
തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ വിജയം ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രഞ്ജി പണിക്കര്‍ (ഫൊട്ടോ: സ്ക്രീൻഗ്രാബ്)
കൊച്ചി: തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ലെന്നും നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. വോട്ട് ചെയ്ത ശേഷമാണ് രഞ്ജി പണിക്കര്‍ മാധ്യമങ്ങളോട് സംസാരിച്ചത്. തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ വിജയം ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രഞ്ജി പണിക്കര്‍.
ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ച നിരവധി ചോദ്യങ്ങൾക്കുള്ള മറുപടിയായിരിക്കും ഈ ജനവിധിയെന്നും രഞ്ജി പണിക്കർ പറഞ്ഞു. "ജനാധിപത്യത്തിന് ഗുരുതരമായ പ്രതിസന്ധികൾ നേരിടേണ്ടി വരുന്ന സമയങ്ങളിൽ ജനാധിപത്യം അതിന്റെതായ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തും. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള കാലഘട്ടത്തിൽ നമ്മൾ അത് കണ്ടതാണ്," അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
"ഇത്രയധികം രാഷ്ട്രീയ ബോധമോ ആശയ വിനിമയ സാധ്യതകളില്ലാതിരുന്ന കാലത്തും ജനാധിപത്യത്തിന്റെ നിലനിൽപ്പിന് വേണ്ടി, അതിന്റെ അപകടസന്ധിയെ തരണം ചെയ്യുന്നതിന് വേണ്ടി വോട്ട് ചെയ്തിട്ടുണ്ട്. എല്ലാ കാലവും ജനാധിപത്യം അങ്ങനെയാണ് പ്രവർത്തിക്കുക. അതിന്റെ എല്ലാ പരിമിതികൾക്കും ഉള്ളിൽ നിന്ന് തന്നെ ജനാധിപത്യത്തിന് അതിന്റെതായ മെക്കാനിസമുണ്ടെന്ന് വിശ്വസിക്കുന്ന വോട്ടറാണ് ഞാൻ," രഞ്ജി പണിക്കർ വ്യക്തമാക്കി.
Read More
- വോട്ട് ചെയ്യാൻ ഉപയോഗിക്കാവുന്ന തിരിച്ചറിയൽ രേഖകൾ ഏതൊക്കെ?
- വോട്ടര്‍ സ്ലിപ് കിട്ടിയില്ലേ? പോളിങ് ബൂത്ത് മിനിറ്റുകൾക്കുള്ളിൽ കണ്ടെത്താം
- ചരിത്രത്തിനും വർത്തമാനത്തിനുമിടയിൽ 20 ലോക്സഭ മണ്ഡലങ്ങളുടെ രാഷ്ട്രീയചിത്രം
- നിമിഷ പ്രിയയെ അമ്മ നേരിൽക്കണ്ടു; 12 വർഷങ്ങൾക്ക് ശേഷം ഒന്നിച്ചിരുന്ന് ഭക്ഷണവും കഴിച്ചു
- സംസ്ഥാനത്ത് പിണറായിക്കും മോദിക്കുമെതിരായ തരംഗം: 20 സീറ്റും നേടുമെന്ന് വി.ഡി സതീശൻ
- കേരളത്തില്‍ ബിജെപി ഒരു സീറ്റ് പോലും നേടില്ല; ഇടതുപക്ഷം ചരിത്ര വിജയം നേടുമെന്ന് എം. വി ഗോവിന്ദൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.