scorecardresearch

സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു; തിരുവനന്തപുരത്ത് 11 വയസുകാരൻ ചികിത്സയിൽ

കഴിഞ്ഞ ദിവസം കോളറ ലക്ഷണങ്ങളോടെ​ നെയ്യാറ്റിൻകര കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിൽ 26 കാരനായ യുവാവ് മരണപ്പെട്ടിരുന്നു

കഴിഞ്ഞ ദിവസം കോളറ ലക്ഷണങ്ങളോടെ​ നെയ്യാറ്റിൻകര കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിൽ 26 കാരനായ യുവാവ് മരണപ്പെട്ടിരുന്നു

author-image
WebDesk
New Update
cholera, iraq

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 11 വയസുകാരനായ കുട്ടിക്കാണ് കോളറ ബാധ കണ്ടെത്തിയത്. കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം കോളറ ലക്ഷണങ്ങളോടെ​ ഇതേ ഹോസ്റ്റലിലെ യുവാവ് മരണപ്പെട്ടിരുന്നു. 26 വയസുകാരൻ അനു ആണ് മരിച്ചത്.

Advertisment

അനുവിന് ശർദ്ദി, വയറിളക്കം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, അനുവിന്‍റെ സ്രവ സാമ്പിള്‍ ഉൾപ്പെടെയുള്ള പരിശോധകൾ നടത്താനായില്ല. ഹോസ്റ്റലിലെ താമസക്കാരായ മറ്റു 16 പേരെകൂടി കോളറ ലക്ഷണങ്ങളോടെ, പാറശാലയിലെയും നേമത്തെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
 
ഹോസ്റ്റലിൽ ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷാ വിഭാഗവും പരിശോധന നടത്തി. കൂടുതൽ വിശദമായ പരിശോധന ഉടൻ നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നിലവിൽ ഹോസ്റ്റലിലെ താമസക്കാരായ എല്ലാവർക്കും കോളറ പ്രതിരോധമരുന്ന് നൽകിയിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള നടപടിയിലാണ് അധികൃതർ.

കോളറ സ്ഥിരീകരിച്ചതില്‍ ഡിഎംഎ ഡിഎച്ച്എസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഒരാൾക്കാണ് കോളറ സ്ഥിരീകരിച്ചിരിക്കുന്നതെന്നും, എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും സ്വീകരിച്ചതായും ഡിഎംഒ അറിയിച്ചു. ഏഴുപേർ കോളറ ലക്ഷണങ്ങളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണെന്നും ഡിഎംഒ കൂട്ടിച്ചേർത്തു.

Read More

Advertisment

Trivandrum Kerala Health Department

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: