/indian-express-malayalam/media/media_files/SbPklja5F3U0NfiwCk7i.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
കൊച്ചി: രുപമാറ്റം വരുത്തിയ വാഹനത്തിൽ, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നടത്തിയ നിയമം ലംഘിച്ചുള്ള യാത്രയെ വിമർശിച്ച് ഹൈക്കോടതി. വാഹനം ഓടിക്കുന്നത് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയാണെന്ന് കോടതി നിരീക്ഷിച്ചു. രൂപമാറ്റം വരുത്തിയ വാഹനങ്ങൾ റോഡിൽ ഉണ്ടാകാൻ പാടില്ലെന്നും ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കാനും മോട്ടോർ വാഹന വകുപ്പിനും പൊലീസിനും കോടതി നിർദേശം നൽകി.
ആകാശ് തില്ലങ്കേരിയുടെ വാഹനം പിടിച്ചെടുക്കാനും ഹൈക്കോടതി ഉത്തരവിട്ടു. സ്വമേധയാ എടുത്ത കേസിലാണ് ഡിവിഷൻ ബഞ്ചിൻ്റെ നിർദേശം. ആകാശ് തില്ലങ്കേരിയും കൂട്ടാളികളും ഓടിച്ച വാഹനത്തിൻ്റെ ദൃശ്യങ്ങൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഉത്തരവ്. രൂപമാറ്റം വരുത്തിയ വാഹനം വയനാട് പനമരത്ത് ആകാശ് തില്ലങ്കേരി ഓടിക്കുന്നത് സമൂഹമാധ്യമങ്ങളിൽ കണ്ടാണ് കോടതിയുടെ നടപടി.
രജിസ്ട്രേഷൻ നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റംവരുത്തിയ വാഹനത്തിലാണ് ആകാശ് തില്ലങ്കേരി യാത്രിനടത്തി വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇത്തരത്തിലുള്ള നടപടി മറ്റുള്ളവർക്ക് നിലമം ലംഘിക്കാൻ പ്രചോദനമാകുമെന്നും, സാമൂഹ്യ മാധ്യമങ്ങൾ ഇതിൽ ജാഗ്രത പുലർത്തണമെന്നും ഹൈക്കോടതി അറിയിച്ചു.
വാഹനങ്ങളിലെ ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴ ഈടാക്കണം. നിയമ ലംഘകർക്കെതിരെ കേസെടുക്കാനും കോടതി നിർദേശിച്ചു. ഇത്തരം നിയമലംഘനങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വ്ളോഗർമാർക്കെതിരെയും കേസെടുക്കണമെന്ന് ഡിവിഷൻ ബഞ്ച് നിർദേശിച്ചു. സ്വീകരിച്ച നടപടിയിൽ സർക്കാർ റിപ്പോർട്ട് നൽകണം.
മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് നിയമം ലഘിച്ച് യാത്രനടത്താൻ ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിൽ ഈ വാഹനത്തിന്റെ പേരിൽ മുൻപും നിരവധി സമാന കേസുകൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
Read More
- വീണ്ടും 'കേരളീയം' നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ
- കേരളത്തിൽ ഒഴിഞ്ഞുകിടക്കുന്നത് 15 ലക്ഷം വീടുകൾ; 2021-22ൽ കൂടിയത് 2.9 ലക്ഷം
- തിരഞ്ഞെടുപ്പ് തോല്വിയുടെ ഉത്തരവാദി മുഖ്യമന്ത്രിയല്ല, മന്ത്രിമാരെല്ലാം പരിശുദ്ധന്മാരല്ല: സിപിഐ നേതാവ്
- തൃശൂരിൽ ആവേശം സ്റ്റൈലിൽ ഗുണ്ടാ നേതാവിന്റെ പിറന്നാൾ ആഘോഷം, പിടിയിലായത് 32 പേർ
- വൈദ്യുതി വിച്ഛേദിച്ച സംഭവം; റാന്തൽ മാർച്ചുമായി യൂത്ത് കോൺഗ്രസ്
- കോഴിക്കോട് കേന്ദ്രീകരിച്ച് ഉൾപ്പാർട്ടി 'കോക്കസ്' ; നേതൃത്വത്തിന് പരാതി നൽകി മന്ത്രി മുഹമ്മദ് റിയാസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.