scorecardresearch

വൈദ്യുതി വിച്ഛേദിച്ച സംഭവം; റാന്തൽ മാർച്ചുമായി യൂത്ത് കോൺഗ്രസ്

കണക്ഷൻ വിച്ഛേദിച്ച കെഎസ്ഇബി നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവ് ഇട്ടു

കണക്ഷൻ വിച്ഛേദിച്ച കെഎസ്ഇബി നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവ് ഇട്ടു

author-image
WebDesk
New Update
KSEB, Youth Congress March

ചിത്രം: സ്ക്രീൻഗ്രാബ്

കോഴിക്കോട്: കെഎസ്ഇബി ഓഫീസിൽ ആക്രമണം നടത്തിയതിന്‍റെ പേരിൽ വൈദ്യുതി വിച്ഛേദിച്ച സംഭവത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. കോഴിക്കോട് തിരുവമ്പാടി സ്വദേശി യു.സി അജ്മലിന്റെ കണക്ഷൻ വിച്ഛേദിച്ച തിരുവമ്പാടി കെഎസ്ഇബി ഓഫീസിലേക്കാണ് യൂത്ത് കോൺഗ്രസ് മാർച്ച്.

Advertisment

കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനിയറുടെ ഓഫീസിലേക്കാണ് റാന്തലുമായി പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ചിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷം ഉണ്ടായി. വൈദ്യുതി പുനസ്ഥാപിക്കാത്ത കെഎസ്ഇബി നിലപാടിൽ ശക്തമായി പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതൃത്തം വ്യക്തമാക്കിയിരുന്നു.

സംഭവത്തിൽ, വൈദ്യുതി പുനസ്ഥാപിക്കുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി കെഎസ്ഇബി ചെയർമാന് നിർദേശം നൽകിയിട്ടുണ്ട്. വൈദ്യുതി പുനസ്ഥാപിക്കാനെത്തുമ്പോൾ ജീവനക്കാരെ ആക്രമിക്കില്ലെന്ന് ഉറപ്പ് വരുത്തണമെന്നും, പൊലീസിന്‍റെ ഉറപ്പ് കിട്ടിയാൽ ഇന്ന് തന്നെ വൈദ്യുതി പുനസ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. ആദ്യം കെഎസ്ഇബിയെ അനുകൂലിച്ച മന്ത്രി വിഷയം വിവാദമായതെടെയാണ് നിലപാട് തിരുത്തിയത്.

അതേസമയം, വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ പരാതി പരിശോധിച്ച് 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു.
 
വൈദ്യുതി ബിൽ ഓൺലൈനായി അടച്ചങ്കിലും കണക്ഷൻ വിച്ഛേദിച്ചെന്നാണ് പരാതിക്കാരനായ അജ്മലിന്റെ ആരോപണം. ഇതിന്റെ പേരിൽ അജ്മലും ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായി. ഇന്നലെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ഉദ്യോഗസ്ഥര്‍ എത്തിയത്. ജീവനക്കാര്‍ വൈദ്യുതി പുനഃസ്ഥാപിക്കാൻ വൈകിയതുമായി ബന്ധപ്പെട്ട് അജ്‌മലും ഉദ്യോഗസ്ഥരും തമ്മിൽ തര്‍ക്കമുണ്ടായി. സംഭവത്തിൽ ജീവനക്കാര്‍ പൊലീസിൽ പരാതി നൽകി.

Advertisment

ഇതിൽ പ്രകോപിതനായ അജ്മൽ ശനിയാഴ്ച രാവിലെ കെഎസ്ഇബി ഓഫീസിലെത്തി, കമ്പ്യൂട്ടറുകളും ഉപകരണങ്ങളും തകർത്തെന്നാണ് പരാതി. ആക്രമണത്തിൽ മൂന്ന് ലക്ഷം രൂപയുടെ നാശ നഷ്ടം ഉണ്ടായെന്നാണ് കെഎസ്ഇബി പറയുന്നത്. ഇതിന് പിന്നാലെയാണ് പ്രതികാര നടപടിയെന്നോണം കെഎസ്ഇബി ചെയര്‍മാൻ, അജ്മലിന്റെ പിതാവ് റസാഖിന്‍റെ പേരിലുള്ള വൈദ്യുതി ബന്ധം വീണ്ടും വിച്ഛേദിക്കാൻ ഉത്തരവിട്ടത്.

Read More

Indian youth congress Kseb

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: