/indian-express-malayalam/media/media_files/tUrLwyurFcb6C9w0y9CU.jpg)
ഫൊട്ടോ- മുഹമ്മദ് റിയാസ് ഫെയ്സ്ബുക്ക്
കോഴിക്കോട് പിഎസ്‌സി അംഗത്വത്തിന് മന്ത്രിയുടെ പേരുൾപ്പെടുത്തിയുള്ള കോഴ വിവാദം പുറത്തുവന്നതിന് പിന്നാലെ കോഴിക്കോട് പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ച് ഉൾപ്പാർട്ടി കോക്കസ് പ്രവർത്തിക്കുന്നുവെന്ന പിഎ മുഹമ്മദ് റിയാസിന്റെ പരാതി പുറത്ത്. സിപിഎം നേതൃത്വത്തിന് ഒരു മാസം മുൻപ് മന്ത്രി നൽകിയ പരാതിയുടെ വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിഐടിയു ജില്ലാ ചുമതല വഹിക്കുന്ന നേതാവ് നേതൃത്വം നൽകുന്ന കോക്കസിനെ കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മന്ത്രി റിയാസ് കോഴിക്കോട് ജില്ലാ കമ്മിറ്റിക്കാണ് പരാതി നൽകിയത്.
അതേ സമയം പരാതി നൽകി മാസം ഒന്ന് കഴിഞ്ഞിട്ടും പരാതിയിൽ അന്വേഷണം നടന്നതല്ലാതെ തുടര്‍ നടപടികളിൽ വ്യക്തതയില്ല. പിഎസ്‌സി അംഗത്വം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയോട് പാര്‍ട്ടിയിലെ യുവ നേതാവ് 22 ലക്ഷം രൂപ കൈപ്പറ്റിയ സംഭവത്തിൽ പാര്‍ട്ടിക്ക് പരാതി ലഭിച്ചതിന് പിന്നാലെയാണ് മന്ത്രിയും പരാതി നൽകിയതെന്നാണ് കരുതുന്നത്. കോഴ ആരോപണത്തിൽ പ്രതിസ്ഥാനത്തുള്ള യുവനേതാവ് മന്ത്രി റിയാസിന്റ് പേര് പറഞ്ഞാണ് 60 ലക്ഷം രൂപ ചോദിച്ചതെന്നാണ് പരാതി.
എന്നാൽ സിപിഎം പിഎസ്‌സി അംഗങ്ങളെ തീരുമാനിച്ചപ്പോൾ അതിൽ ഈ വ്യക്തി ഉൾപ്പെട്ടിരുന്നില്ല. തുടര്‍ന്ന് പണം കൈപ്പറ്റിയ നേതാവ് ആയുഷിൽ ഉയര്‍ന്ന പദവി വാഗ്ദാനം ചെയ്തെങ്കിലും അതും നടന്നില്ലെന്നും ആരോപണമുണ്ട്. പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള പരാതിക്കാരൻ, സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയതിന് പിന്നാലെയാണ് പ്രാഥമിക അന്വേഷണം നടത്തി സംഭവത്തിൽ കഴമ്പുള്ളതായി കണ്ടെത്തിയിരിക്കുന്നത്. നിലവിൽ കോഴ വിവാദം സംബന്ധിച്ച പരാതി ജില്ലാ കമ്മിറ്റിക്ക് കൈമാറിയിരിക്കുകയാണ്. എന്നാൽ കോഴ വിവാദത്തെ കുറിച്ച് തനിക്കൊന്നും തന്നെ അറിയില്ലെന്നായിരുന്നു മന്ത്രി റിയാസിന്റെ പ്രതികരണം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.