/indian-express-malayalam/media/media_files/uploads/2023/09/Police-Kerala-Police.jpg)
പ്രതീകാത്മക ചിത്രം
തൃശൂർ: ആവേശം സ്റ്റൈലിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവിന്റെ പിറന്നാൾ ആഘോഷിക്കാനുള്ള നീക്കത്തെ തടഞ്ഞ് പൊലീസ്. കാപ്പയുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട പ്രതിയുടെ പിറന്നാൾ ആഘോഷമാണ് തേക്കിൻകാട് മൈതാനത്ത് നടത്താൻ ശ്രമം നടന്നത്. ആഘോഷം തുടങ്ങുന്നതിനു മുൻപായി സ്ഥലത്ത് പൊലീസ് എത്തുകയും പിറന്നാൾ പാർട്ടി പൊളിക്കുകയുമായിരുന്നു.
തൃശൂർ സിറ്റി പൊലീസ് ഷാഡോ സംഘവും ഈസ്റ്റ് പൊലീസും ചേർന്നാണ് പിറന്നാൾ പരിപാടി പൊളിച്ചത്. പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയ 32 പേർ പിടിയിലായി. ഇവരിൽ 17 പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇവരെ രക്ഷിതാക്കളെ വിളിച്ചു വരുത്തിയശേഷം വിട്ടയച്ചു. പിടിയിലായവരിൽ പ്ലസ് വിദ്യാർത്ഥികളും ക്രിമിനൽ കേസിലുൾപ്പെട്ടരും ഉണ്ട്.
പിറന്നാൾ ആഘോഷത്തിനിടയിലേയ്ക്ക് അവസാന നിമിഷം ‘മാസ് എൻട്രി’ നടത്തി അതിന്റെ വീഡിയോ എടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് വൈറലാകാനായിരുന്നു ഗുണ്ടാ നേതാവിന്റെ നീക്കം. എന്നാൽ, പൊലീസ് എത്തിയത് അറിഞ്ഞ് ഇയാൾ മുങ്ങുകയായിരുന്നു.
Read More
- വൈദ്യുതി വിച്ഛേദിച്ച സംഭവം; റാന്തൽ മാർച്ചുമായി യൂത്ത് കോൺഗ്രസ്
- കോഴിക്കോട് കേന്ദ്രീകരിച്ച് ഉൾപ്പാർട്ടി 'കോക്കസ്' ; നേതൃത്വത്തിന് പരാതി നൽകി മന്ത്രി മുഹമ്മദ് റിയാസ്
- മാന്നാർ കല കൊലപാതകം; അനിലിനായി ലുക്ക് ഔട്ട് നോട്ടീസ്; ഇന്റർപോൾ മുഖേന റെഡ് കോർണർ പുറപ്പെടുവിക്കും
- കേരളത്തിൽ നിന്നും യു.കെ പാർലമെന്റിലേക്ക് എത്തുന്ന കോട്ടയത്തുകാരനെ അറിയാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us