scorecardresearch

വീണ്ടും 'കേരളീയം' നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ

ഈ വർഷം ഡിസംബറിൽ കേരളീയം നടത്താനാണ് പദ്ധതി. ചെലവ് സ്പോൺസർഷിപ്പിലൂടെ കണ്ടെത്താൻ നിർദേശം

ഈ വർഷം ഡിസംബറിൽ കേരളീയം നടത്താനാണ് പദ്ധതി. ചെലവ് സ്പോൺസർഷിപ്പിലൂടെ കണ്ടെത്താൻ നിർദേശം

author-image
WebDesk
New Update
Keraleeyam 2023 | thiruvananthapuram | Kamal Haasan | Mammootty

ഫയൽ ഫൊട്ടോ

തിരുവനന്തപുരം: ഈ വർഷവും കേരളീയം പരിപാടി നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ. പരിപാടി നടത്തിപ്പ് സംബന്ധിച്ച ചർച്ചകൾക്കായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ സംഘാടക സമിതി യോഗം ചേർന്നു. ഈ വർഷം ഡിസംബറിൽ കേരളീയം നടത്താനാണ് പദ്ധതി. അവധിക്കാലമായതിനാൽ കൂടുതൽ പേർ പരാപാടിയിൽ പങ്കെടുക്കുമെന്ന പ്രതീക്ഷയിലാണ് ഡിസംബറിൽ തീരുമാനിച്ചിരിക്കുന്നത്.

Advertisment

പരുപാടിയുടെ ചെലവ് സ്പോൺസർ ഷിപ്പിലൂടെ കണ്ടെത്താൻ വകുപ്പുകൾക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. 27.14 കോടി രൂപ വിവിധ വകുപ്പുകളിലൂടെ അനുവദിച്ചാണ് കഴഞ്ഞ വർഷം കേരളീയം നടത്തിയത്. എന്നാൽ കഴിഞ്ഞ വര്‍ഷത്തെ സ്പോൺസർഷിപ്പ് കണക്കുകൾ പുറത്തുവിടാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.

എല്ലാ വർഷവും കേരളീയം നടത്തുമെന്ന് കഴിഞ്ഞ വർഷം പരിപാടിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കവേ മുഖ്യമന്തി പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരമായിരിക്കും സ്ഥിരം വേദിയെന്നും മുഖ്യമന്തി പറഞ്ഞു. കഴിഞ്ഞ വർഷം നവംബർ മാസത്തിലാണ് കേരളീയം നടത്തിയത്.

കോടികൾ മുടക്കിയാണ് കലാസാംസ്കാരിക രംഗങ്ങളിലെ പ്രമുഖരെ അണിനിരത്തി കേരളീയം സംഘടിപ്പിച്ചത്. നടി ശോഭന അവതരിപ്പിച്ച നൃത്ത പരിപാടിയും, കെഎസ് ചിത്രയുടെ ഗാനമേളയും ഉൾപ്പെടെയായിരുന്നു ഇത്. മുകേഷ് എംഎൽഎയും ജിഎസ് പ്രദീപും ചേർന്ന് അവതരിപ്പിച്ച സ്പെഷ്യൽ ഷോ, ഗായകൻ എം ജയചന്ദ്രന്റെ ജയം ഷോ, സ്റ്റീഫൻ ദേവസ്സി, മട്ടന്നൂർ ശങ്കരൻകുട്ടി എന്നിവരുടെ ഫ്യുഷൻ ഷോ തുടങ്ങിയവയായിരുന്നു പ്രധാന പരിപാടികൾ.

Read More

Advertisment
keraleeyam 2023 Pinarayi Vijayan Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: