/indian-express-malayalam/media/media_files/2025/03/21/hPvgMT8d4pzsoNPOo2vJ.jpg)
കൊല്ലപ്പെട്ട സൂരജ്
തിരുവനന്തപുരം: ബിജെപി പ്രവർത്തകനായിരുന്ന മുഴപ്പിലങ്ങാട് എളമ്പിലായി സ്വദേശി സൂരജിനെ കൊലപ്പെടുത്തിയ കേസിൽ ഒൻപത് പേർ കുറ്റക്കാരെന്ന് കോടതി. ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ രജീഷ്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന്റെ സഹോദരന്‍ മനോരജ് നാരായണന്‍ ഉൾപ്പെടെയുള്ളവരെയാണു കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.
പ്രതിപ്പട്ടികയിലുള്ള 12 പേരിൽ ഒരാളെ കോടതി വെറുതെവിട്ടു. രണ്ടുപേർ വിചാരണയ്ക്കിടെ മരിച്ചിരുന്നു. കേസിൽ ജില്ലാ സെഷൻസ് കോടതി തിങ്കളാഴ്ച ശിക്ഷ വിധിക്കും. എന്‍.വി യാഗേഷ്, കെ. ഷംജിത്ത്, നെയ്യോത്ത് സജീവന്‍, പണിക്കന്‍റവിട വീട്ടില്‍ പ്രഭാകരന്‍, പുതുശേരി വീട്ടില്‍ കെ.വി പത്മനാഭന്‍, മനോമ്പേത്ത് രാധാകൃഷ്ണന്‍, നാഗത്താന്‍കോട്ട പ്രകാശന്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റു പ്രതികൾ.
2005 ഓഗസ്റ്റ് 7ന് മുഴപ്പിലങ്ങാടുവച്ചായിരുന്ന സൂരജിനെ (32) ഓട്ടോയിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. 2003ൽ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന വിദ്വേഷത്തിൽ സൂരജിനെ സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയെന്നാണ് കേസ്.
കൊലപാതകത്തിന് ഒരു വർഷം മുമ്പ്, സൂരജിനുനേരെ മറ്റൊരു കൊലപാതക ശ്രമം നടന്നിരുന്നു. ഇതിൽ നിന്ന് ഗുരുതര പരിക്കുകളോടെ സൂരജ് രക്ഷപെടുകയായിരുന്നുവെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. പത്മരാജൻ കോടതിയിൽ പറഞ്ഞു. കൊലക്കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ രണ്ടു പ്രതികൾ ആ കേസിലും പ്രതികളായിരുന്നു.
2005 ഓഗസ്റ്റ് 5ന്, മൂന്നു പ്രാദേശിക സിപിഎം നേതാക്കൾ ഉൾപ്പെടെ അഞ്ചു പ്രതികൾ സൂരജിനെ കൊലപ്പെടുത്താനായി ഗൂഢാലോചന നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഓഗസ്റ്റ് 7ന്, പ്രതികളിൽ ഒരാൾ ഓടിച്ചിരുന്ന ഓട്ടോറിക്ഷയിൽ ആറു പ്രതികൾ സംഭവം നടന്ന സ്ഥലത്ത് എത്തി. മുൻകൂട്ടി നിശ്ചയിച്ചത് അനുസരിച്ച് നിയമവിരുദ്ധമായി സംഘം ചേർന്നുവെന്നും തുടർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് സൂരജിനെ ആക്രമിക്കുകയായിരുന്നു എന്നും കുറ്റപത്രത്തിൽ പറയുന്നു.
Read More
- കുറുപ്പംപടിയിൽ സഹോദരിമാരെ പീഡിപ്പിച്ച സംഭവം; പെൺകുട്ടികളുടെ അമ്മയ്ക്കെതിരെ കേസെടുക്കും
- Engappuzha Shibila Murder:ഷിബില വധക്കേസ്;യാസിർ നിരന്തരം ഭീഷണിപ്പെടുത്തി: പോലീസ് ഇടപെട്ടില്ലെന്ന് കുടുംബം
- Engappuzha Shibila Murder: ഷിബില വധക്കേസ്; യാസിറിന്റെ ലഹരി ബന്ധം അന്വേഷിക്കാൻ പൊലീസ്
- സംസ്ഥാനത്ത് പൊതുഇടങ്ങളിൽ മാർച്ചിനുള്ളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും: എം.ബി.രാജേഷ്
- കിഫ്ബി ടോൾ; കേന്ദ്ര സർക്കാരിന്റെ ശത്രുതമനോഭാവം കാരണം: എം.ബി.രാജേഷ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.