/indian-express-malayalam/media/media_files/uploads/2023/05/Secretariat.jpg)
വീഡിയോ ചിത്രീകരിക്കാൻ പ്രത്യേക ഏജൻസികളെയാണ് നിയോഗിക്കുന്നത്
കൊച്ചി: സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ 18 ലക്ഷം രൂപ അനുവദിച്ചു. ഡൽഹി, കർണ്ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്രാ,മധ്യപ്രദേശ് എന്നിവടങ്ങളിലെ തിയേറ്ററുകളിലാണ് സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ അവതരിപ്പിക്കുന്നത്. ഒന്നരമിനിട്ടുള്ള വീഡിയോ തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിലെ നൂറ് തിയേറ്ററുകളിലാണ് പ്രദർശിപ്പിക്കുന്നതെന്ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന വീഡിയോ ചിത്രീകരിക്കാൻ പ്രത്യേക ഏജൻസികളെയാണ് നിയോഗിക്കുന്നത്.ചുരുങ്ങിയത് ഇരുപത്തിയെട്ട് ദിവസം വിവിധ നഗരങ്ങളിലെ തിയേറ്ററുകളിൽ വീഡിയോ പ്രദർശിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്. സെക്രട്ടറിമാർ ഉൾപ്പെടുന്ന വർക്കിംഗ് ഗ്രൂപ്പിൻറെ നിർദ്ദേശ പ്രകാരമാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ എന്ന് മുതൽ വീഡിയോ പ്രദർശിപ്പിക്കുമെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ഉത്തരവിൽ പറയുന്നില്ല.
നേരത്തെ, നവകരള സദസ്സിൻറ പ്രചാരണത്തിന് ഹോർഡിംഗുകൾ സ്ഥാപിച്ചതിന് രണ്ടുകോടി 46 ലക്ഷം രൂപയും കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. കേരളത്തിൽ ഉടനീളം 364 ഹോർഡിംഗുകളാണ് സ്ഥാപിച്ചിരുന്നത്. 55 കോടിക്ക് പിആർഡി ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ് പിന്നീട് ഉയരുകയായിരുന്നു.
Read More
- പാലരുവി എക്സ്പ്രസിൽ ബുധനാഴ്ച മുതൽ നാല് അധിക കോച്ചുകൾ
- ഉരുൾ ഉറ്റവരെ കവർന്നെടുത്ത ദുരന്തഭൂമിയിൽ കർമനിരതനായി ജിനോഷ്
- വയനാട്ടിലെ സേഫ്,അൺസേഫ് മേഖലകൾ തരംതിരിക്കും- വിദഗ്ധ സമിതി
- ഭഗവാൻപൂർ ഗ്രാമം കാത്തിരിക്കുകയാണ്...വയനാട്ടിലുള്ള ഉറ്റവരെ
- രണ്ട് ശരീരഭാഗങ്ങൾ കൂടി കിട്ടി: വയനാട്ടിൽ ജനകീയ തിരച്ചിൽ തുടരുന്നു
- കേരളം ഒറ്റയ്ക്കല്ല,രാജ്യം ഒപ്പമുണ്ട്; ഉറപ്പുനൽകി പ്രധാനമന്ത്രി
- അതിജീവിതർക്ക് ആശ്വാസവാക്കുകളുമായി പ്രധാനമന്ത്രി
- ദുരന്തഭൂമി നടന്നുകണ്ട് നരേന്ദ്രമോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.