/indian-express-malayalam/media/media_files/51NGK2ZcJz7gj748Bs0z.jpg)
ഈ ആഴ്ച നിങ്ങൾക്കെങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20)
എന്ത് കാര്യം ചെയ്യുമ്പോഴും ആശയക്കുഴപ്പം ഉണ്ടാകും. വിമർശനങ്ങളെ യുക്തിഭരിതമായി നേരിടും. സുഹൃത്തുക്കൾ, സഹപ്രവർത്തകർ തുടങ്ങിയവരിൽ നിന്ന് അംഗീകാരങ്ങൾ ലഭിക്കും. സാമ്പത്തിക ചെലവുകൾ വർധിക്കും. ആരോഗ്യകാര്യങ്ങളിൽ കുടുതൽ ശ്രദ്ധ പുലർത്തും
ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
ജോലി, പഠന സംബന്ധമായി അനുയോജ്യമായ സമയമാണ്. ഏറ്റെടുത്ത ചുമതലകൾ കൃത്യസമയത്ത് പൂർത്തികരിക്കാനാകും. മേലധികാരികളിൽ നിന്ന് അനുമോദനങ്ങൾ ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പുലർത്തുന്നത് നല്ലതാണ്. ജീവിതപങ്കാളിയുമായി തർക്കങ്ങൾ ഉണ്ടാകുമെങ്കിലും വേഗത്തിൽ അവ പരിഹരിക്കും.
മിഥുനം രാശി (മെയ് 22 - ജൂൺ 21)
കോടതി വ്യവഹാരങ്ങൾക്ക് ശാശ്വതപരിഹാരം ഉണ്ടാകും. സാഹസിക പ്രവൃത്തികളിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും വർധിക്കും. ചൂതാട്ടം, വാതുവെപ്പ് തുടങ്ങിയവയിൽ ധനനഷ്ടമുണ്ടാകാൻ സാധ്യതയുണ്ട്. ദൂരയാത്രകൾ നടത്താൻ യോഗമുണ്ട്.
കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23)
നിർണായക തീരുമാനങ്ങൾ എടുക്കുമ്പോൾ ആശയക്കുഴപ്പം വർധിക്കും. ആത്മീയ കാര്യങ്ങളിലുള്ള താത്പര്യം വർധിക്കും. പുതിയ തൊഴിൽ മേഖലയ്ക്കായുള്ള അന്വേഷണങ്ങൾ ആരംഭിക്കും. സുഹൃത്തുക്കളിൽ നിന്ന് സാമ്പത്തിക സഹായങ്ങൾ ലഭിക്കും. ജീവിതപങ്കാളിയുടെ ആവശ്യങ്ങൾ നിറവേറ്റി നൽകും.
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
സാമ്പത്തിക വാഗ്ദാനങ്ങളുമായി പലരും നിങ്ങളെ സമീപിക്കാൻ സാധ്യയുണ്ടെങ്കിലും അവരെ ശ്രദ്ധയോടെ വിലയിരുത്തിയതിന് ശേഷം മാത്രം സഹായം സ്വീകരിക്കുക. ബന്ധുക്കളുടെ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ ചെയ്യാൻ ഇടയുണ്ട്. തൊഴിലിടത്തിൽ ജോലി സമ്മർദ്ദം വർധിക്കും. പുതിയ കരാറുകളിൽ ഏർപ്പെടാൻ സാധ്യതയുണ്ട്.
Also Read: വാരഫലം, മൂലം മുതൽ രേവതി വരെ
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
പുതിയ സൗഹൃദങ്ങൾ ഉടലെടുക്കും. പുതിയ തൊഴിലിനായുള്ള അന്വേഷണങ്ങൾ ആരംഭിക്കും. സാമ്പത്തിക നേട്ടമുണ്ടാകുമെങ്കിലും ചെലവുകൾ വർധിക്കും. ജീവിത പങ്കാളിയുടെ ഉപദേശങ്ങൾ സ്വീകരിക്കും. സാമൂഹിക പ്രവർത്തനങ്ങൾക്ക് കുടുതൽ സമയം ചെലവഴിക്കും.
തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
ജീവിതപങ്കാളിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് പ്രഥമ പരിഗണന നൽകും. തൊഴിലിടത്തിൽ അധികസമയം ചെലവഴിക്കും. അപ്രതീക്ഷിത ധനനേട്ടത്തിന് യോഗമുണ്ട്. സുഹൃത്തുക്കളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കും. ഭക്ഷണത്തിൽ നിയന്ത്രണം ഏർപ്പെടുത്തും.
വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
സഹപ്രവർത്തകരുടെ ഉത്തരവാദിത്വങ്ങൾ അവരുടെ അഭാവത്തിൽ ഏറ്റെടുക്കും. മുൻകോപം നിയന്ത്രിക്കണം. പുതിയ സംരഭങ്ങൾ തുടങ്ങുന്നതിന് അനുയോജ്യമായ സമയമാണ്. സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇടപാടുകൾ ശ്രദ്ധയോടെ മാത്രം നിർവ്വഹിക്കുക. ദൂരയാത്രകൾ നടത്തും.
ധനു രാശി (നവംബർ 23 - ഡിസംബർ 22)
കുടുംബത്തിലെ കാര്യങ്ങൾക്ക് കുടുതൽ ശ്രദ്ധ നൽകും. പരീക്ഷ, അഭിമുഖം എന്നിവയിൽ വിജയിക്കും. തൊഴിലിടത്തിൽ നിന്ന് വിമർശനങ്ങൾ നേരിടുമെങ്കിലും നിലപാടുകളിൽ നിന്ന് വ്യതിചലിക്കില്ല. അലച്ചിൽ വർധിക്കും. സാമ്പത്തിക അച്ചടക്കം പുലർത്തും.
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
യുക്തിഭരിതമായ തീരുമാനങ്ങൾക്ക് പ്രാധാന്യം നൽകും. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ജീവിതപങ്കാളിയുടെ പ്രവൃത്തികളിൽ അനിഷ്ടം ഉണ്ടാകും. വാഹനം ഉപയോഗിക്കുമ്പോൾ കുടുതൽ ശ്രദ്ധ പുലർത്തണം. കടം കൊടുത്ത പണം തിരികെ ലഭിക്കാൻ യോഗമുണ്ട്.
കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
സാമ്പത്തിക പ്രതിസന്ധികൾക്ക് ഒരുപരിധി വരെ പരിഹാരം ഉണ്ടാകും. തൊഴിലിടത്തിൽ പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ബന്ധുക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആത്മാർഥമായി പരിശ്രമിക്കും. പുതിയ സൗഹൃദങ്ങൾ ഉടലെടുക്കും.
Also Read: ശുക്രൻ മേടം രാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
പഴയകാല സുഹൃത്തുക്കളെ കാണാനും സൗഹൃദം പുതുക്കാൻ ഇടയുണ്ട്. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. തൊഴിലിടത്തിൽ സമ്മർദ്ദം വർധിക്കും. ജീവിത പങ്കാളിയുടെ വാക്കുകൾ അവഗണിക്കും. പുതിയ സംരഭങ്ങൾ തുടങ്ങാൻ അനുയോജ്യമായ സമയമല്ല.
Read More
- ഇടവത്തിൽ തിരുവോണക്കാർക്ക് അപ്രതീക്ഷിത നേട്ടം, അവിട്ടക്കാർക്ക് ശുഭകാര്യങ്ങൾ സംഭവിക്കും, ചതയക്കാർക്ക് ഏഴരശനി തുടരും
- ശുക്രൻ മേടം രാശിയിലേക്ക്; മൂലം മുതൽ രേവതി വരെ
- ഇടവത്തിൽ അത്തംകാർക്ക് പ്രണയികൾക്ക് തടസം, ചിത്തിരക്കാർക്ക് ദാമ്പത്യക്ലേശം, ചോതിക്കാർക്ക് ഭാഗ്യവഴികൾ തുറക്കും
- ഇടവത്തിൽ മകംകാർക്ക് ദാമ്പത്യ അസംതൃപ്തി, പൂരംകാർക്ക് കുടുംബത്തിൽ സമാധാനം, ഉത്രംകാർക്ക് സാമ്പത്തിക ഗുണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us